രാഖിമോളുടെ ക്രൂര കൊലപാതകം; സുഹൃത്ത് അടക്കം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, 4 ലക്ഷം പിഴ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനി രാഖി മോളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ മറവുചെയ്ത കേസിലെ പ്രതികളായ സഹോദരന്മാര്‍ക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷവിധിച്ചു. നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. രാഖിയുടെ സുഹൃത്ത് അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. 2019 ജൂണ്‍ 21ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതികളില്‍ ഒരാളായ അഖില്‍ രാഖിയുമായി വര്‍ഷങ്ങളോളമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ സമയത്ത് രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അഖിലിന് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും വഴക്കായി. ഇതോടെ അമ്പൂരില്‍ പണിയുന്ന പുതിയ വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് രാഖിയെ പ്രതികള്‍ കാറില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം മൃതദേഹം എന്ത് ചെയ്യണം എന്ന് പോലും തീരുമാനിക്കപ്പെട്ടിരുന്നു. നഗ്‌നമാക്കപ്പെട്ട്, ഉപ്പ് വിതറിയ നിലയില്‍ ആയിരുന്നു രാഖിയുടെ മൃതദഹേഹം കുഴിച്ചിട്ടിരുന്നത്. പൂവാര്‍ സ്വദേശിനിയായ രാഖിമോള്‍ (30) എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് ജൂണ്‍ 21 ന് ആണ് രാഖി ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്ക് നല്‍കാനായി പലഹാരങ്ങളും ഒക്കെ ആയിട്ടായിരുന്നു അവസാന ദിവസം രാഖി വീടുവിട്ടത്.
സൈനികനായ അഖിലുമായി രാഖിയ്ക്ക് ആറ് വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതേപറ്റി രണ്ട് പേരും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചു. അഖിലിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് ആദര്‍ശിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ തന്നെ ആദര്‍ശ് എല്ലാം തുറന്നുപറഞ്ഞു. അമ്പൂരിയിലെ വീട്ടില്‍ വച്ച് അഖില്‍ ആണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് ആദര്‍ശ് പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം മറവ് ചെയ്തതിന് ശേഷം പറമ്പിലെ പുല്ല് മുഴുവന്‍ വെട്ടുകയും കിളയ്ക്കുകയും ചെയ്തിരുന്നു. കമുകിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം തന്നെ ആദര്‍ശ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആലപ്പുഴ പി.പി.ഗീത, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ എന്നിവര്‍ ഹാജരായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.












Click it and Unblock the Notifications