കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായി വില്‍ക്കാന്‍ നീക്കം; രൂക്ഷവിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. നൂറ് ശതമാനം സ്വകാര്യവത്കരണം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും പ്രമേചന്ദ്രന്‍ കുറ്റപ്പെടുത്തി.

 nk-15805

രാജ്യത്തെ പൊതുസ്വത്ത് സമ്പൂര്‍ണമായി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ചാ നിരത്ത് എത്രയെന്ന് കൃത്യമായി പറയാന്‍ പോലും ധനമന്ത്രിക്ക് സാധിച്ചില്ലെന്നും എന്‍കെ പ്രമേചന്ദ്രന്‍ പറഞ്ഞു.ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. കൂടാതെ ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരിയും വില്‍ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗഗത്തിലാക്കുമെന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിരുന്നു. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള തിരുമാനത്തില്‍ പശ്ചാത്തലത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കുമമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം.പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

ബജറ്റ് 2020: വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം; 2.1 ലക്ഷം കോടി രൂപയുണ്ടാക്കുംബജറ്റ് 2020: വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം; 2.1 ലക്ഷം കോടി രൂപയുണ്ടാക്കും

ബജറ്റ് 2020: സര്‍ക്കാരിന്റെ മനോനില, പറച്ചിൽ മാത്രം, ഒന്നും നടക്കുന്നില്ല, പരിഹസിച്ച് രാഹുൽ ഗാന്ധിബജറ്റ് 2020: സര്‍ക്കാരിന്റെ മനോനില, പറച്ചിൽ മാത്രം, ഒന്നും നടക്കുന്നില്ല, പരിഹസിച്ച് രാഹുൽ ഗാന്ധി

ബജറ്റ് 2020: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസി വില്‍ക്കുന്നു; കൂടെ ഐഡിബിഐയുംബജറ്റ് 2020: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസി വില്‍ക്കുന്നു; കൂടെ ഐഡിബിഐയും

English summary
Budget 2020; NK Premachandran against budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X