കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി

ഇത്തവണത്തെ ബജറ്റില്‍ നികുതി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നികുതി പരിഷ്‌കാരങ്ങളും ഉണ്ടാവില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു

Google Oneindia Malayalam News
kn balagopal

തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലായിരിക്കും പ്രഖ്യാപനങ്ങളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നികുതി വര്‍ധനവ് കൈപ്പൊളിക്കുന്ന തരത്തിലായിരിക്കില്ല നികുതി വര്‍ധനവെന്ന് ബാലഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരുപാട് ബുദ്ധിമുട്ടിക്കുന്ന നികുതി പ്രഖ്യാപനങ്ങളുണ്ടാവില്ലെന്ന് ധനമന്ത്രി വിശദീകരിച്ചത്.

അതേസമയം നിലവിലുള്ള ക്ഷേമപദ്ധതികളെല്ലാം വരും വര്‍ഷത്തിലും തുടരുമെന്ന് ബാലഗോപാല്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

kn balagopal

നിലവില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയും മന്ത്രി രംഗത്തെത്തി.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി വ്യക്തിപരമായി തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

നേരത്തെ തന്നെ ബജറ്റ് വര്‍ധിപ്പിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും അറിയിച്ചിരുന്നു. എല്ലാ മേഖലയിലും പുരോഗതിയുണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാവും ബജറ്റില്‍ ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞിരുന്നു.

ഫീസും, നികുതികളും സംസ്ഥാന സര്‍ക്കാരിന് വരുമാനത്തിനുള്ള മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാവാറുണ്ട്. ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

അതേസമയം ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നത്. സമൂഹ്യക്ഷേമ രംഗത്തും ശ്രദ്ധ പതിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

English summary
budget 2023: fm kn balagopal says tax will increase but people will not suffer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X