ബജറ്റ്; കേരളത്തോടുള്ള അവഗണനയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല: മന്ത്രി എകെ ശശീന്ദ്രന്‍
കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്ക് ബജറ്റിലും അറുതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കേരള വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിവിധ വിഷയങ്ങളില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന വര്‍ഷങ്ങളായി തുടരുകയാണ്. അതിന് ഈ ബജറ്റോടെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിച്ച് നിരാശപ്പെടുന്നതിനേക്കാള്‍ നല്ലത് ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. നാളെ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കേന്ദ്ര ബജറ്റിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വിവിധ കാരണങ്ങളാല്‍ ഇപ്പോള്‍ തന്നെ കേരളത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. അവരുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത സംസ്ഥാനങ്ങളോട് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നയമാണ് വെച്ചുപുലര്‍ത്തുന്നത്. ആ സാഹചര്യത്തില്‍ ഈ ബജറ്റില്‍ കേരളസര്‍ക്കാര്‍ വലുതായി എന്തെങ്കിലും പ്രതീക്ഷിക്കുന്നത് നിരര്‍ത്ഥകരമായിരിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്' എകെ ശശീന്ദ്രന്‍ പറഞ്ഞു.

മനുഷ്യ-മൃഗ സംഘര്‍ഷമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍, കേന്ദ്രത്തിന് മുന്നില്‍ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളം എടുത്ത് പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണത്. 620 കോടിയോളം ചിലവ് വരുന്ന ആ പദ്ധതിക്കായി ഒരു രൂപ പോലും സഹായമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അത്തരമൊരു നയം സ്വീകരിച്ച സര്‍ക്കാറില്‍ നിന്നും ഈ ബജറ്റില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല വനം പരിസ്ത്ഥിതി മന്ത്രാലയത്തിന്‍റെ പൊതുബജറ്റാണ് വരിക. അതില്‍ എത്ര ശതമാനം വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് ചിലവഴിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട് എയിംസ് അനുവദിക്കപ്പെടുക എന്നുള്ള പ്രതീക്ഷ ഇപ്പോഴും തുടരുന്നു. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭരണകക്ഷിയിലെ ഒരു എംപി തന്നെ ആ കാര്യത്തില്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്ത് വന്ന പഞ്ചാത്തലത്തിലും കേരളത്തോടുള്ള വിവേചനത്തിന്‍റെ സാഹചര്യത്തിലും എയിംസിന്‍റെ കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications