കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഫർ സോണ്‍: കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തില്‍ കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മിഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മി

2011ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ് ഇകോ-സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഈ നിയന്ത്രണം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ 10 കിലോമീറ്ററില്‍ കൂടുതല്‍ ആകാമെന്നും പറയുന്നുണ്ട്.

pinarayi-vijayan-

2013-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ 88.210 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്. 2020-ല്‍ ഇതേ അളവിലുള്ള വനപ്രദേശമാണ് ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശിപാര്‍ശ ചെയ്തിട്ടുള്ളത്. 0 മുതല്‍ 1 കിലോമീറ്റര്‍ വരെ പരിധി ആകാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ജനവാസകേന്ദ്രങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

ഇക്കാര്യത്തില്‍ 03.06.2022 ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ 2011 ല്‍ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംസ്ഥാനത്ത് ബാധകമാകുമായിരുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുള്ള ബന്ധപ്പെടലും നടക്കുകയാണ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും. അവർക്ക് സംരക്ഷണം നൽകും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുക എന്നതു തന്നെയാണ്. അത് 2020 ൽ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആ നടപടികൾ തുടർന്നുകൊണ്ടു പോകും.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
Buffer Zone: Government seeks review petition against suprem court ruling; pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X