കണ്ണൂരില്‍ ബസ്സുകള്‍ കൂട്ടിമുട്ടി അഞ്ചു മരണം, 20 പേര്‍ക്ക് പരിക്ക്

  • Written By: Desk
Subscribe to Oneindia Malayalam

കണ്ണൂര്‍: ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചുമരണം, 20 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.
മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്തഫ കെ(58), പാപ്പിനിശ്ശേരി സുജിത്(35), ചെറുകുന്ന് സുബൈദ(35), മുകന്‍ മുസീദ്(18) എന്നിവരാണ് മരിച്ചത്.

Kannur Bus Accident

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന അന്‍വിദ ബസിന്റെ പിറകില്‍ വിഘ്‌നേശ്വര എന്ന ബസ്സ് വന്നിടിയ്ക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയ്ക്കുള്ള റൂട്ടിലായിരുന്നു അപകടം.

English summary
Bus Accident in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്