മേപ്പയ്യൂരിൽ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

മേപ്പയ്യൂർ : മേപ്പയ്യൂർ ഹൈസ്ക്കൂളിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. പേരാമ്പ്രയിൽ നിന്ന് പയ്യോളി വഴി വടകരക്കു പോവുകയായിരുന്ന കെ.എൽ 17 9091 ജീസസ് ബസാണ് മറിഞ്ഞത്. ഹൈസ്ക്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ച് റോഡിന് കുറുകേ മറിയുകയായിരുന്നു.

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

bus

കാലത്ത് 10. 15 ഓടെയായിരുന്നു അപകടം. ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും പേരാമ്പ്ര സർക്കിൾ ഇൻസ്പപക്ടർ മേപ്പയ്യൂർ സബ് ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുമെത്തി വാഹനം മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു

English summary
bus accident in meppayur
Please Wait while comments are loading...