മദ്യപിച്ച് ലൈക്കും ലഗാനവും ഇല്ലാതെ ബസ് ഓടിച്ചു !!! നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യലഹരിയില്‍ ബസ് ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അമിത വേഗതയില്‍, ഹോണ്‍ അടിച്ച് കൊണ്ടായിരുന്ന ഇയാള്‍ ബസ് ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന കല്ലട ബസ്സിലെ ഡ്രൈവര്‍ ആണ് അറസ്റ്റിലായത്.

34 യാത്രക്കാരുമായാണ് ബസ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന ഡ്രൈവര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി. എന്നിട്ടും ബസ് നിര്‍ത്താതെ മുന്നോട്ട് പോയി.

arrest

നാട്ടുകാര്‍ ബസ്സിനെ പിന്തുടര്‍ന്ന്, നെയ്യാറ്റിന്‍ കരയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി. ശ്രീകാന്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Bus driver arrested for drunk driving, His licence will cancel.
Please Wait while comments are loading...