സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ്, മിനിമം 8 രൂപ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപ എന്ന നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ഇത് രണ്ടര കിലോമീറ്റര്‍ ദൂരപരിധിയിലാകും ഈടാക്കുക. അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ് ഈടാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.

ഇതുവരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിനാണ് മിനിമം ചാര്‍ജ് 8 രൂപ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ദൂരപരിധി കുറച്ചിരിക്കുകയാണ്. എട്ട് രൂപ നിരക്കില്‍ ഇനി രണ്ടര കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 10 രൂപ നല്‍കണം. കൊറോണ പ്രതിസന്ധി തീരും വരെയാണ് ഈ വര്‍ധന. വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നെങ്കിലും അത് വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തിന് ഗതാഗത വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കുകയാണ് ഗതാഗത വകുപ്പ് ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത വേളയില്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു.
Recommended Video
ലോക്ക് ഡൗണ്‍ കാലത്ത് ചാര്‍ജ് കൂട്ടിയ നടപടി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തിലായിരുന്നു അധികനിരക്ക് പിന്‍വലിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശയുടെ മറപിടിച്ചാണ് ഇപ്പോള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജ് 12 ആക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇതേ നിലപാടാണ് കെഎസ്ആര്‍ടിസിക്കും. വിദ്യാര്‍ഥി കണ്സഷന് 50 ശതമാനം ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications