വിദ്യാഭ്യാസ മന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തി; നീതി ഉറപ്പാക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ

  • By: Akshay
Subscribe to Oneindia Malayalam

വടകര: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി പ്രോഫ. സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. മകന്റെ മരണത്തിന് ഉത്തരവാദികള്‍ കോളജ് മാനേജ്‌മെന്റാണ്. എല്ലാവരും ഒരുമിച്ച് നിന്ന് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണം ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് പറഞ്ഞു.

മിടുക്കനായിരുന്നു എന്റെ മകന്‍. രാജ്യത്തിന് അഭിമാനമായി വളരേണ്ടവനായിരുന്നു. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണുവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു. ജിഷ്ണുവിന്റെ അച്ഛനെയും അമ്മയെയും മന്ത്രി ആശ്വസിപ്പിച്ചു.

 നടപടികള്‍ സ്വീകരിക്കും

നടപടികള്‍ സ്വീകരിക്കും

സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഇത്തരം ഒരു സംഭവം ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു

നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു

അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. സര്‍വ്വകലാശാല തലത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും സംഭവത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

 പ്രത്യേക സമിതി

പ്രത്യേക സമിതി

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

English summary
Education Minister C Raveendranath Visited Jishnu's house
Please Wait while comments are loading...