കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന്റെ മരണം;ഫോണും ലഭിച്ചില്ല,ക്രോണിനും അറിയില്ല...ഇനി പ്രതീക്ഷ ഒരാളില്‍! 'അയാളെ' തേടി പോലീസ്...

മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചെന്ന് മൊഴികളുണ്ടായിരുന്നു.

Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ച്. ഗോശ്രീ പാലത്തിന് മുകളില്‍ നിന്നാണ് മിഷേല്‍ കായലിലേക്ക് ചാടിയതെന്നാണ് പോലീസ് അനുമാനിക്കുന്നത്. അങ്ങനെയാണെങ്കില്‍ നൂറുക്കണക്കിന് വാഹനങ്ങല്‍ കടന്നുപോകുന്ന പാലത്തില്‍ നിന്ന് മിഷേലിനെ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

പ്രായം തികയാത്ത 'പയ്യന്' പെണ്ണിനെ ഇപ്പോ കെട്ടണം!നടപ്പില്ലെന്ന് രജിസ്ട്രാര്‍!കോട്ടയത്ത് സംഭവിച്ചത്...പ്രായം തികയാത്ത 'പയ്യന്' പെണ്ണിനെ ഇപ്പോ കെട്ടണം!നടപ്പില്ലെന്ന് രജിസ്ട്രാര്‍!കോട്ടയത്ത് സംഭവിച്ചത്...

മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇപ്പോഴും തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചെന്ന് മൊഴികളുണ്ടായിരുന്നു. ക്രോണിന്റെ ശല്യം കാരണം മിഷേല്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം,കായലില്‍ നിന്ന് മിഷേലിന്റെ ഫോണും ബാഗും കണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഒരാളുടെ മൊഴി മാത്രം...

ഒരാളുടെ മൊഴി മാത്രം...

സംഭവദിവസം ഗോശ്രീ പാലത്തില്‍ മിഷേലിനെ കണ്ടെന്ന് അമല്‍ എന്ന യുവാവാണ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പാലത്തിന്റെ മറുവശത്ത് നിന്നും മിഷേല്‍ നടന്നുവരുന്നതായാണ് അമല്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മിഷേല്‍ പാലത്തിന്റെ മറുവശം വരെ പോയതെന്തിനാണെന്ന ചോദ്യമുയരുന്നുണ്ട്.

ആരെങ്കിലും ശ്രദ്ധിച്ചിരിക്കും...

ആരെങ്കിലും ശ്രദ്ധിച്ചിരിക്കും...

മിഷേല്‍ ആത്മഹത്യ ചെയ്‌തെന്ന് കരുതുന്നത് റോഡില്‍ വളരെ തിരക്കേറിയ സമയത്താണ്. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന സമയത്ത് ഒരു പെണ്‍കുട്ടി പാലത്തിലൂടെ നടന്നുപോകുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്...

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്...

മിഷേല്‍ കായലില്‍ ചാടിയെന്ന് കരുതുന്ന സമയത്ത് ആയിരക്കണക്കിന് പേരാണ് ഗോശ്രീ പാലം വഴി യാത്രചെയ്തിട്ടുണ്ടാകുക. ഇവരുടെയെല്ലാം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ പെണ്‍കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട ആരെങ്കിലും സ്വമേധയാ മുന്നോട്ടുവരണം. ആരെങ്കിലും സ്വമേധയാ മുന്നോട്ടുവരുമെന്നാണ് പോലീസും പ്രതീക്ഷിക്കുന്നത്.

ക്രോണിനില്‍ നിന്നും കൂടുതല്‍ വിവരമില്ല...

ക്രോണിനില്‍ നിന്നും കൂടുതല്‍ വിവരമില്ല...

നഷ്ടപ്പെട്ട മിഷേലിന്റെ ഫോണും ബാഗും വീണ്ടെടുക്കാന്‍ കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കസ്റ്റഡിയിലുള്ള ക്രോണിന്റെ ഛത്തീസ്ഗഢിലെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

English summary
CA Student's Death, Crime branch investigation for eye witness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X