ബ്ലേഡിനെ തകര്‍ക്കാര്‍ മിതമായ പലിശക്ക് വായ്പ
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബ്ലേഡ് മാഫിയയില്‍ നിന്ന് രക്ഷിക്കാന്‍ കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രിസഭ. ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും സഹകരണ ബാങ്കുകള്‍ വഴിയും ആണ് വായ്പകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത്.
മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മെയ് 22 ന് വിളിച്ചു ചേര്‍ക്കുന്ന ബാങ്കേഴ്‌സ് കമ്മിറ്റിയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുക. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനകാര്യമന്ത്രിയും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കുടുംബ ശ്രീ വഴിയും മത്സ്യഫെഡ് വഴിയും ചെറു വായ്പകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ചട്ടങ്ങള്‍ പ്രകാരമാണോ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തുള്ള നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ തന്നെ ബ്ലേഡ് മാഫിയയെ പിടിച്ചു കെട്ടാനാവും. സംസ്ഥാന നിയമസഭ പാസാക്കിയ അമിത പലിശ ചുമത്തല്‍ നിരോധന നിയമം ഇപ്പോഴും ഫലപ്രദമാകാതെ കിടക്കുകയാണ്. മിതമായ പലിശ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.
ബാങ്കിങ് സമയത്തിന് ശേഷമാണ് പലപ്പോഴും ബ്ലേഡ് മാഫിയയുടെ വിളയാട്ടം. അത്യാവശ്യക്കാരനെ സംബന്ധിച്ച് ഉടന്‍ പണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബാങ്ക് വായ്പ ഉദാരമാക്കിയതുകൊണ്ട് സാധിക്കുമോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം.












Click it and Unblock the Notifications