കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയതായി 699 പ്ലസ് ടു ബാച്ചുകള്‍, അധ്യാപകരെ നിയമിക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് ടു വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന്റെ തീരുമാനം. 699 പുതിയ ബാച്ചുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പുതിയ ബാച്ചുകള്‍ തുടങ്ങുമെങ്കിലും ഇതിനായി പുതിയ നിയമനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപക ബാങ്കില്‍ നിന്നുള്ളവരേയും ഗസ്റ്റ് അധ്യാപകരേയും ഉപയോഗിച്ചായിരിക്കും പുതിയ ബാച്ചുകളില്‍ അധ്യയനം നടക്കുക.

Oommen Chandy

ഏറ്റവും ചുരുങ്ങിയത് നാല്‍പത് കുട്ടികളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ അധിക ബാച്ച് അനുവദിക്കുകയുള്ളു. അല്ലാത്ത പക്ഷം അടുത്ത വര്‍ഷം 50 കുട്ടികളുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് ബാച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

699 പ്ലസ് ടു ബാച്ചുകളില്‍ 379 എണ്ണം നിലവില്‍ പ്ലസ് ടു ഉള്ള സ്‌കൂളുകള്‍ക്കാണ് ലഭിക്കുക. പുതിയതായി തുടങ്ങുന്ന സ്‌കൂളുകള്‍ക്കും ഓരോ ബാച്ച് വീതം പ്ലസ്ടു അനുവദിച്ചിട്ടുണ്ട്. 134 സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ ഹയര്‍സെക്കണ്ടറി ലഭിക്കുക. 93 സ്‌കൂളുകളാണ് ഇത്തവണ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തിയത്. ഈ സ്‌കൂളുകള്‍ക്ക് രണ്ട് ബാച്ച് വീതം നല്‍കും.

സംസ്ഥാന സര്‍ക്കാരിനേയും വിശിഷ്യാ വിദ്യാഭ്യാസ വകുപ്പിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയതായിരുന്നു പ്ലസ്ടു അനുവദിക്കല്‍ .വിവിധ കണക്കുകള്‍ ഉയര്‍ത്തി പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒരു വിഭാഗവും പ്ലസ്ടു പുതിയ ബാച്ചുകളെ എതിര്‍ത്തിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.

എഴുനൂറ് പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കണം എന്നായിരുന്നു ഇതിനായി നിയമിച്ച മന്ത്രിസഭ ഉപസമിതിയുടെ നിര്‍ദ്ദേശം. അറനൂറ് ബാച്ചുകളില്‍ അധികം അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 699 സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പുതിയ ബാച്ചുകള്‍ക്ക് ഇത്തവണ ഏകജാലക സംവിധാനം ബാധകമാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ് ആണ് ഇപ്പോഴത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Cabinet decided to allot 699 new Plus Two batches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X