• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; കരുത്തു കൂട്ടാനൊരുങ്ങി പിണറായി മന്ത്രിസഭ

 • By Desk
Google Oneindia Malayalam News
cmsvideo
  ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് | Oneindia Malayalam

  തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടി വന്ന സിപിഎം നേതാവ് ഇപി ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നു. ബന്ധുനിയമന കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നേരത്തെ ഇപി ജയരാജന് ലഭിച്ചിരുന്നു. മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ഇപി ജയരാജനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു. ഫോണ്‍കോള്‍ വിവാദത്തെതുടര്‍ന്ന് രാജിവെയക്കേണ്ടി വന്ന ശശീന്ദ്രന്‍ കുറ്റവിമുക്തനായതിന് ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതും ഇപി ജയരാജന് ഗുണകരമാവുകയായിരുന്നു.

  കുറ്റ വിമുക്തന്‍

  കുറ്റ വിമുക്തന്‍

  ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ധാര്‍മ്മികമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഇപി ജയരാജന്‍ രാജിവെച്ചത്. കേസില്‍ കുറ്റ വിമുക്തമാക്കപ്പെട്ടിട്ടും ദീര്‍ഘകാലമായി മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്.

  രണ്ടാമന്‍

  രണ്ടാമന്‍

  മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉണ്ടായിരുന്ന ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് സംസ്ഥാന വിഷയം ചര്‍ച്ച ചെയ്യും.

  സിപിഎം ചര്‍ച്ച

  സിപിഎം ചര്‍ച്ച

  നേരത്തെ ഇപി ജയരാജനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ വിയോജിപ്പായിരുന്നു സിപിഐ എടുത്തിരുന്നത്. ജയരാജന്‍ തിരിച്ചുവരികയാണെങ്കില്‍ തങ്ങള്‍ക്കും ഒരു മന്ത്രി കൂടി വേണമെന്നായിരുന്നു അവരുടെ മുന്‍ നിലപാട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച സിപിഎ യുമായി സിപിഎം വിഷയത്തില്‍ ചര്‍ച്ച നടത്തും.

  തിരിച്ചെത്തുക

  തിരിച്ചെത്തുക

  ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ പൂര്‍ത്തിയാകുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പുതന്നെ അദ്ദേഹം മന്ത്രിപദവിയില്‍ തിരിച്ചെത്തും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

  നിയമനം

  നിയമനം

  ബന്ധുനിയമനുവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചതിനേ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുകതനാക്കിയത്. വിവാദ നിയമനത്തിലൂടെ ആര്‍ക്കും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

  കോടതിയില്‍

  കോടതിയില്‍

  സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളില്‍ ആരെങ്കിലും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിനിലാണ് വിജിലന്‍സ് വിശദീകരണം നല്‍കിയത്.

  പികെ സുധീര്‍

  പികെ സുധീര്‍

  ഇപി ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ച് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ(കെഎസ്‌ഐഇഎല്‍) മാനേജിംഗ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

  ഗൂഡാലോചന

  ഗൂഡാലോചന

  കേരളത്തിലെ അറിയപ്പെടുന്ന ചില വ്യവസായികള്‍ തന്നെ പുറത്താക്കാന്‍ ഗൂഡാലോചന നടത്തി എന്ന് മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു എന്നാല്‍ ബന്ധു വിവാദം കത്തി നിന്നതിനാല്‍ തന്നെ ജയരാജന്റെ ആരോപണം ആരും ശ്രദ്ധിച്ചില്ല.

  അഴിമതിക്കെതിരെ

  അഴിമതിക്കെതിരെ

  കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും വലിയ ബിസിനസ്സ് സാമ്രാജ്യമുള്ള ഒരു മലയാളി ബിസിനസ്സുകാരനും ജയരാജനും തമ്മില്‍ മന്ത്രിസ്ഥാനം ഒഴിയും മുന്‍പ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായ വിവരം പിന്നീട് പുറത്ത് വന്നിരുന്നു. അഴിമതിക്കെതിരെ ജയരാജന്‍ എടുത്ത ചില നിലാപാടുകളാണ് വ്യവാസായിയെ പ്രകോപിച്ചിരുന്നത്.

  തെറ്റില്ലെന്ന് പ്രമുഖര്‍

  തെറ്റില്ലെന്ന് പ്രമുഖര്‍

  തിങ്കളാഴ്ച്ച ചേരുന്ന ഇടതുമുന്നണിയോഗത്തിന് മുന്നില്‍ ജയരാജന്റെ മന്ത്രിസഭ പുനപ്രവേശത്തെക്കുറിച്ചു ചര്‍ച്ചചെയ്യുമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ പുറത്ത് നിന്ന ജയരാജന്‍ കുറ്റവിമുക്തമാക്കപ്പെട്ടതിന് ശേഷം തിരിച്ചെത്തുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖര്‍ വിലയിരുത്തി. അതേ സമയം ഇത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമെന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം

  English summary
  kerala cabinet may soon go for cabinet re shuffle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X