കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി വെട്ടിയത് കടുംവെട്ട് തന്നെ: അവസാന കാല ഉത്തരവുകളില്‍ ക്രമക്കേടെന്ന് മന്ത്രിസഭാ ഉപസമിതി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും ചട്ടം ലംഘിച്ചും ക്രമവിരുദ്ധവുമായാണെന്ന് മന്ത്രി സഭ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂവകുപ്പ് ഇറക്കിയ ഉത്തരുവകളില്‍ 90 ശതമാനവും നിയമം ലംഘിച്ചുള്ളവയാണെന്നാണ് എകെ ബാലന്‍ ചെയര്‍മാനായ മന്ത്രിസഭ ഉപസമിതിയുതി കണ്ടെത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍, ഹോബ്‌സ് പ്ലാന്റേഷന്‍ തുടങ്ങിയ വിവാദ തീരുമാനങ്ങള്‍ക്കു പിന്നിലെല്ലാം നിയമവിരുദ്ധമായ ഇടപെടല്‍ നടന്നട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

AK Balan

ഉപസമിതി ആകെ 127 ഫയലുകളാണ് പരിശോധിച്ചത്. ഇതില്‍ 125 എണ്ണത്തലും ക്രമക്കേടുകള്‍ കണ്ടെത്തിയന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അഴിമതികളുടെ വ്യാപ്തി വ്യക്തമാക്കുന്നത്. 2016 ജനുവരി ഒന്ന് മുതലുള്ള ഫയലുകള്‍ മാത്രമാണ് ഉപസമിതി പരിശോധിക്കുന്നത്. മുന്‍കാല ഉത്തരവുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന് ഉറപ്പാണ്.

റവന്യൂവകുപ്പ് എടുത്ത തീരുമാനങ്ങളിലാണ് അഴിമതി കൂടുതലും നടന്നിട്ടുള്ളത്. റവന്യൂ വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി പ്രത്യേക പരിശോധന നടത്തും. ഇതിനായി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എകെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ തോമസ് ഐസക്, മാത്യു ടി തോമസ്, വിഎസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രിസഭ ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍.

English summary
cabinet sub-committee, headed by Minister AK Balan, has found that majortiy of the orders passed by the previous UDF government at the fag end of its tenure had violated rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X