ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: നന്തിബസാർ സ്വദേശി കാളിയേരി അസീസിന്റെ മകൾ ഹനാൻ(22) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നബീലിനെ കോടതി റിമാൻഡ് ചെയ്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മേപ്പയൂർ സ്വദേശി നബീലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

തെന്നിന്ത്യൻ സിനിമയിലെ 'പപ്പേട്ടന്' പാലക്കാട് ദാരുണാന്ത്യം! ആരും കണ്ടില്ല, സമ്പാദ്യവും നഷ്ടപ്പെട്ടു

ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

ബലി പെരുന്നാൾ ദിനത്തിലാണ് ഹനാനെ മേപ്പയൂർ വിളയാട്ടൂരുള്ള ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഹനാന്റെ ഭർത്താവ് നബീൽ ഒളിവിൽ പോയിരിക്കുകയായിരുന്നു. പിന്നീട് വടകര ഡിവൈഎസ്പി കെ സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നബീലിനെ പിടികൂടിയത്. നബീലിന്റെ സംശയരോഗവും പീഡനങ്ങളും കാരണമാണ് ഹനാൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രശസ്ത സിനിമാ നടി ബിവി രാധ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ, മൃതദേഹം മെഡിക്കൽ പഠനത്തിന്...

ബലിപെരുന്നാൾ ദിനത്തിൽ...

ബലിപെരുന്നാൾ ദിനത്തിൽ...

ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിലാണ് നന്തിബസാർ കാളിയേരി അസീസിന്റെ മകൾ ഹനാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ചാണ് ഹനാൻ മരണപ്പെട്ടത്.

തൂങ്ങിമരണം...

തൂങ്ങിമരണം...

ആശുപത്രിയിലെ ഡോക്ടർമാരാണ് ഹനാൻ തൂങ്ങിമരിച്ചതാണെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് ഹനാന്റെ വീട്ടുകാരും പോലീസിൽ പരാതി നൽകിയിരുന്നു.

ഒരു വർഷം മുൻപ്...

ഒരു വർഷം മുൻപ്...

കോഴിക്കോട് ഫാറൂഖ് കോളേജിലെ എംബിഎ വിദ്യാർത്ഥിനിയായ ഹനാനും പ്രവാസിയായ നബീലും തമ്മിൽ ഒരു വർഷം മുൻപാണ് വിവാഹിതരായത്.

പീഡനം...

പീഡനം...

വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർത്താവ് ഹനാനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. നബീലിന്റെ പീഡനം
കാരണം ഹനാൻ ഒരു മാസത്തോളം സ്വന്തം വീട്ടിലാണ് താമസിച്ചത്.

സംശയരോഗം...

സംശയരോഗം...

പ്രവാസിയായ നബീലിന് സംശയരോഗമുണ്ടായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. സംശയത്തെ തുടർന്ന് നബീൽ ഹനാനെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

നാട്ടിലെത്തി...

നാട്ടിലെത്തി...

വിവാഹത്തിന് ശേഷം ഗൾഫിലേക്ക് മടങ്ങിയ നബീൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഗൾഫിൽ നിന്ന് തിരികെയത്തിയ നബീൽ വീണ്ടും ഹനാനെ ഉപദ്രവിക്കാൻ ആരംഭിച്ചു.

പെരുന്നാളിന്...

പെരുന്നാളിന്...

ബലിപെരുന്നാൾ ദിനത്തിൽ ഇരുവരും ഒരുമിച്ച് ബന്ധുവീടുകളിലെല്ലാം പോയിരുന്നു. തിരികെ വരുന്നതിനിടെ നബീൽ ഹനാനുമായി വഴിയിൽവെച്ച് വഴക്കിട്ടുവെന്നാണ് വിവരം.

പരസ്യമായി തല്ലി...

പരസ്യമായി തല്ലി...

വഴിയിൽ വെച്ച് വഴക്കിട്ട നബീൽ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ചിലർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. അതേദിവസം രാത്രി നബീലിന്റെ വീട്ടിൽ നിന്നും ശബ്ദം കേട്ടതായും അയൽവാസികൾ പറഞ്ഞു.

സങ്കടത്തിൽ...

സങ്കടത്തിൽ...

പരസ്യമായി തല്ലിയതിൽ മനംനൊന്താണ് ഹനാൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാനായിരുന്നു ഹനാൻ ശ്രമിച്ചത്. എന്നാൽ ഭർതൃവീട്ടുകാർ ഉടൻതന്നെ ഹനാനെ ആശുപത്രിയിലെത്തിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.

ഒളിവിൽ...

ഒളിവിൽ...

സംഭവത്തിനു ശേഷം ഹനാന്റെ ഭർത്താവ് നബീൽ ഒളിവിൽ പോയിരുന്നു. കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നബീലിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
calicut hanan suicide; police arrested her husband.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്