കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാല: ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

  • By Athul
Google Oneindia Malayalam News

കോഴിക്കോട്: ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചു. പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് അവതരിപ്പിച്ച പ്രമേയമാണ് സര്‍വകലാശാല സെനറ്റ് പാസാക്കിയത്.

പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്നും പരാതി യൂണിവേഴ്‌സിറ്റിക്ക് കളങ്കമുണ്ടാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും പ്രമേയങ്ങള്‍ സെനറ്റ് തള്ളുകയായിരുന്നു.

CALICUT UNIVERSITY

കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസിലും ഹോസ്റ്റലിലും പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതായി നാളുകളായി പരാതികള്‍ ഉണ്ടായിരുന്നു. ഇതിന്‍മേല്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് സെനറ്റ് പ്രമേയം പാസാക്കിയിരിക്കുന്നത്.

110 പേര്‍ അടങ്ങുന്ന യൂണിവേഴ്‌സിറ്റി സെനറ്റില്‍ 27 അംഗങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ബാക്കി ഉള്ളവര്‍ യുഡിഎഫ് അംഗങ്ങളാണ്. സെനറ്റ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

English summary
A complaint was later filed with the Governor mentioning that students of the sports department were the target of attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X