കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് വൈസ് ചാന്‍സലര്‍ രാജിക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം അബ്ദുള്‍ സലാം രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പുറത്തുപോകാമെന്നാണ് വൈസ് ചാന്‍സലര്‍ വ്യക്തമാക്കുന്നത്.

സര്‍വ്വകലാശാല സ്തംഭനത്തിന് കാരണക്കാരന്‍ താനാണെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്നാണ് അബ്ദുള്‍ സലാം മുഖ്യമന്ത്രിയെ അറിയിച്ചത്. അല്ലാത്ത പക്ഷം തനിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം എന്ന് വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ച് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Abdul Salam VC

കക്ഷി രാഷ്ട്രീയത്തിനതീതമായി കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് വൈസ് ചാന്‍സലര്‍ക്കെതിരെയാണ് ഇപ്പോള്‍. മുസ്ലീം ലീഗിന്റെ നോമിനിയായാണ് അബ്ദുള്‍സലാം കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്.

കഴിഞ്ഞ കുറേ നാളുകളായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സമരങ്ങളുടെ തുടര്‍ക്കഥയാണ്. എസ്എഫ്‌ഐ, എംഎസ്എഫ്, കെഎസ് യു തുടങ്ങിയ എല്ലാ സംഘടനകളും വ്യത്യസ്ത സമരങ്ങളുമായി രംഗത്ത് വന്നിരുന്നു. എസ്എഫ്‌ഐയുടെ സമരം ഇപ്പോഴും തുടരുകയാണ്.

വൈസ് ചാന്‍സലറുടെ നിയമനം മുതലേ കാലിക്കറ്റ് സര്‍വ്വകലാശാല വിവാദത്തിലാണ്. വിസിയുടെ യോഗ്യത സംബന്ധിച്ചും, ചട്ടവിരുദ്ധമായി പ്രതിഫലം പറ്റുന്നതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. വിസി ഏകാധിപത്യ ഭരണമാണ് നടത്തുന്നത് എന്നും ആക്ഷേപം ഉയര്‍ന്നു. ജനാധിപത്യ വിരുദ്ധമായി ഭരണപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ആക്ഷേപം ഉയര്‍ന്നു.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാന്‍ പോലും വൈസ് ചാന്‍സലര്‍ തയ്യാറാകുന്നില്ലെന്നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പോലും ആരോപിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ സിന്‍ഡിക്കേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നാണ് വിസി ആരോപിക്കുന്നത്.

English summary
Calicut University Vice Chancellor Dr M Abdul Salam conveys willingness for resignation to Chief Minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X