കെഎസ്ആർടിസിയെ സർക്കാരും കൈവിട്ടു; പെൻഷൻ കാര്യത്തിൽ സർക്കാരിന് ബാധ്യതയില്ല, ജീവനക്കാർ പെട്ടു!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കെഎസ്ആർടിസിയെ സർക്കാരും കൈയൊഴിഞ്ഞു | Oneindia Malayalam

  കൊച്ചി: കെഎസ്ആർടിസിയെ കൈയ്യൊഴിഞ്ഞ് സർക്കാർ. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

  2015 മുതൽ സർക്കാർ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നിലവിൽ ഓരോ മാസവും 30 കോടി വീതം സാമ്പത്തിക സഹായമാണ് നൽകി പോന്നത്. എന്നാൽ ഇനി നൽകാനാകില്ലെന്നാണ് സർക്കാർ പക്ഷം. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.

  ഇനി സർക്കാർ സഹായമില്ല

  ഇനി സർക്കാർ സഹായമില്ല

  ഇനിയും ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഒരു ഗതാഗത കോര്‍പ്പറേഷനും സ്വന്തം വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുന്നില്ല എന്നകാര്യവും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടിയത്.

  എല്ലാം സർക്കാർ നിർദേശ പ്രകാരം

  എല്ലാം സർക്കാർ നിർദേശ പ്രകാരം

  എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേക ഫണ്ടോ സാമ്പത്തിക സഹായമോ അനുവദിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം മുടങ്ങുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  പ്രശ്നം തീർക്കാൻ ഭരണാധികാരികളും ശ്രമിച്ചില്ല

  പ്രശ്നം തീർക്കാൻ ഭരണാധികാരികളും ശ്രമിച്ചില്ല

  കഴിഞ്ഞ 20 വർഷത്തിലേറെയായി കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ മുടങ്ങുന്ന സ്ഥാതി ഉണ്ടായിരുന്നു. പലപ്പോഴും സർക്കാരാണ് പ്രശ്നം പരിഹരിക്കാൻ രംഗത്ത് വന്നത്. എന്നാൽ കെഎസ്ആർടിസിയുടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ട് പരിഹരിക്കാൻ മീറി മാറി വന്ന ഭരണാധികാരികളും ശ്രംമിച്ചില്ലെന്നാണ് ജിവനക്കാരുടെയും പെൻഷൻകാരുടെയും ആരോപണം.

  മേൽത്തട്ടിൽ ധൂർത്തും അഴിമതിയും

  മേൽത്തട്ടിൽ ധൂർത്തും അഴിമതിയും

  മേൽത്തട്ടിൽ നടക്കുന്ന ധൂർത്തും അഴിമതിയുമാണ് കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുന്നതെന്നുള്ള ആരോപണം വളരെ കാലമായി ജീവനക്കാർ ഉന്നയിക്കാറുണ്ട്. ഈ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിന് പകരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് മാറി വരുന്ന സർക്കാർക്കാരുകൾ ചെയ്തതെന്ന് കെഎസ്ആർ‌ടിസി ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Can't shoulder KSRTC's liability from now on, govt tells HC

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്