പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍; പഞ്ചാബ് സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പഞ്ചാബ് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യം ചെയ്യലില്‍ കാര്യമായി പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിംഗിന്റെ പേരിലുള്ള വാഹനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യമെഴുതിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പട്ടത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം.
യു പി രജിസ്ട്രേഷനുള്ളതാണ് കാര്‍. ഹോട്ടലില്‍ ബഹളമുണ്ടാക്കിയ ശേഷം ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍ എസ് എസിനും എതിരായ വാചകങ്ങളാണ് കാറിന് പുറത്ത് എഴുതിയിരുന്നത്.

അമിത വേഗതയിലെത്തിയാണ് കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. സെക്യൂരിറ്റിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോവുകയായിരുന്നു. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കാന്‍ കൂട്ടാക്കിയില്ല.
ഇതോടെ ഇയാള്‍ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഹോട്ടല്‍ അധികൃതര്‍ പൊലീസിന് വിവരം അറിയിച്ചതോടെയാണ് ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു. കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കാറില്‍ നിന്ന് ബാഗുകളിലാക്കിയ പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയ്‌ക്കെതിരായ വാചകങ്ങളുമായി കാര്‍ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ കുഴപ്പിക്കുന്നത്.












Click it and Unblock the Notifications