• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇ ബുള്‍ ജെറ്റ് ഫാന്‍സും കുടുങ്ങും; അറസ്റ്റ് സമയത്ത് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കണ്ണൂർ : ഇ ബുള്‍ ജെറ്റ് യൂട്യൂബ് വ്‌ളോഗര്‍ സഹാദരങ്ങളായ എബിനെയും ലിബിനെയും കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രോകപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഞങ്ങൾ എന്താ മണ്ടന്മാരാണോ? ചായയുടെ പേരിലെ അടി, ബിഗ് ബോസിന് പുറത്ത് ഡിംപൽ ഭാലും സൂര്യ ജെ മേനോനുംഞങ്ങൾ എന്താ മണ്ടന്മാരാണോ? ചായയുടെ പേരിലെ അടി, ബിഗ് ബോസിന് പുറത്ത് ഡിംപൽ ഭാലും സൂര്യ ജെ മേനോനും

കണ്ണൂര്‍ സൈബര്‍ പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ വീഡിയോ പ്രചരിച്ചവര്‍ക്കെതിരെയും പൊലീസ് നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറയിച്ചിരിക്കുന്നത്. എഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളം കത്തിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു. കൂടുതലും കൗമാരക്കാരായിരുന്നു ഇതിന് പിന്നില്‍. ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ പോലും കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിറ വയറുമായി നടി അശ്വതിയുടെ വളകാപ്പ് ചടങ്ങ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

1

ആഗസ്റ്റ് 9ന് ആയിരുന്നു എബിനെയും ലിബിനെയും കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

2

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ട് ആരാധകരാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ തടിച്ചുകൂടിയിരുന്നു. കൂടാതെ അറസ്റ്റിന് പിന്നാലെ ഇവരെ പിന്തുണച്ചുകൊണ്ടും എംവിഡി, കേരള പൊലീസ് എന്നിവരെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കേസെടുക്കാന്‍ സൈബര്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

3

ഇത്തരത്തിലുള്ള അക്കൗണ്ട് നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കും എന്നതടക്കമുള്ള കലാപാഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നിരുന്നു. ഇതില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

4

അറസ്റ്റ് ചെയ്ത സമയത്ത് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിന് പുറത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയ ഇവരുചെ 17ഓളം ആരാധകരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് വലിയ പ്രചരണങ്ങളാണ് നടന്നത്.

5

സോഷ്യല്‍ മീഡിയയില്‍ പ്രമുഖരായ പലരും ഇ ബുള്‍ ജെറ്റിന് പിന്തുണച്ച് പോസ്റ്റുകളും വീഡിയോകളും പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധന്യയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് ധന്യ പ്രതികരിച്ചത്.

6

വണ്ടി മോഡിഫൈ ചെയ്തതിന് മോട്ടോര്‍ വാഹന വകുപ്പ് ഇബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്യുക മാത്രമല്ല തല്ലുക കൂടി ചെയ്തിട്ടുണ്ടെന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ഇത്രയും പ്രശ്സ്തരായ രണ്ട് യൂട്യൂബര്‍മാരെ ഇങ്ങനെ തെരുവുനായയെ പോലെ ആണ് ട്രീറ്റ് ചെയ്യുന്നത് എങ്കില്‍ സാധാരണക്കാരെ എത്തരത്തിലാവും ട്രീറ്റ് ചെയ്യുന്നത് എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചത്.

7

കേരളത്തിലെ ഓരോരുത്തരും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ആവശ്യപ്പെട്ടിരുന്നു, നാളെ ഇവരെ കൊണ്ടു പോയി കൊന്നുകഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും ചോദിക്കാന്‍ പറ്റുമോ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. കരയുന്ന കുട്ടികള്‍ക്ക് പാലുളളൂ എന്ന് കേട്ടിട്ടില്ലേ. അത് കൊണ്ട് ഇതിന് പ്രതികരിക്കുക. അല്ലെങ്കില്‍ വളരെ മോശമായി പോകും എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞിരുന്നു.

8

എന്താണ് ആ പാവങ്ങള്‍ ചെയ്തത് എന്നും വണ്ടി മോഡിഫൈ ചെയ്തത് ആണോ തെറ്റ് എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചിരുന്നു. വണ്ടി മോഡിഫൈ ചെയ്ത് റോഡിലിറക്കിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഈ ചെയ്തത് വളരെ മോശമായി പോയി എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

9

അതേസമയം, വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലും പ്രകോപനപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ഈ ്അക്കൗണ്ടുകള്‍ ആരുടേതാണെന്ന് കണ്ടത്തേണ്ടതുണ്ട്. ഇതിനെ തുടര്‍ന്നായിരിക്കും അടുത്ത നടപടികള്‍ ഉണ്ടാകുകയെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

10

ഇതിനിടെ, കഴിഞ്ഞ ദിവസം ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പൊലീസ് തങ്ങളെ മനപ്പൂര്‍വം വേട്ടയാടുന്നെന്ന് ആരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സഹോദങ്ങള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും ഇവരുടെ ജാമ്യം റദ്ദാക്കി വിട്ടുനല്‍കണമെന്നുമാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

11

ഇനിയും പ്രതികരിക്കാതിരുന്നാല്‍ തങ്ങളെ ചവിട്ടിത്താഴ്ത്തുന്ന സ്ഥിതി വരുമെന്നും നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ഇരുവരും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നുണ്ട്. കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു.

12

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് വീണ്ടും നടപടി കടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ നിരീക്ഷിച്ചുവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കൊല്ലത്തും ആലപ്പുഴയിലും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

ജ്യോതികുമാർ ചാമക്കാല
Know all about
ജ്യോതികുമാർ ചാമക്കാല
English summary
Case against those who posted provocatively on social media at the time of E-Bull Jet arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X