കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: കേരളത്തിൽ പുതിയ രോഗബാധയില്ലെന്ന് മന്ത്രി, വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ്!!

Google Oneindia Malayalam News

തൃശൂർ: കേരളത്തിൽ ആർക്കും പുതിയതായി കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 36 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 സിഎഎക്കെയെ പ്രതിരോധിക്കൂ: എൻഡിഎ സഖ്യകക്ഷികളോട് മോദിയുടെ ആഹ്വാനം,പൂർത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്നം സിഎഎക്കെയെ പ്രതിരോധിക്കൂ: എൻഡിഎ സഖ്യകക്ഷികളോട് മോദിയുടെ ആഹ്വാനം,പൂർത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്നം

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ള തൃശൂർ സ്വദേശിനിയുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വുഹാനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിദ്യാർത്ഥിയ്ക്കാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്.

virus-1579827

കെറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ആദ്യ വിമാനം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദില്ലിയിലെത്തും. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇവരെ ചൈനയിലെ ടിയാൻഹു വിമാനത്താവളത്തിലെത്തിച്ചിരുന്നു. ആദ്യ സംഘത്തിൽ ഇന്ത്യയിലെത്തുന്ന വിദ്യാർത്ഥികളെ ഹരിയാണയിലെ മാനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലുമാണ് പാർപ്പിക്കുകയെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സംഘം ഞായറാഴ്ചയും എത്തും. 28 മലയാളികളാണ് വുഹാനിൽ നിന്ന് മടങ്ങുന്ന സംഘത്തിലുള്ളത്.

രാവിലെ ദില്ലിയിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 747 ജംബോ വിമാനമാണ് ഇന്ത്യക്കാരുമായെത്തുക. മാസ്ക്, പാക്ക് ചെയ്ത ഭക്ഷണം, നിർദേശിക്കപ്പെട്ട മരുന്നുകൾ, ആരോഗ്യ മന്ത്രാലയത്തിലെ അഞ്ച് ഡോക്ടർമാരും വിമാനത്തിലുണ്ടാകും. കൊറോണ വൈറസ് ബാധയെത്തുടർന്ന് 213 പേരാണ് ചൈനയിൽ മരണമടഞ്ഞത്. ഇതോടെ ചൈന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ചൈനയ്ക്ക് പുറമേ ആസ്ട്രേലിയ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു.

English summary
Case against three on fake campaign on Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X