കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ഗുണ്ടാ അക്രമണം, 250 റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്തു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ ഇടതുപക്ഷ എം.എല്‍.എയായ പി.വി അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം. 250 റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്തു. ബലം പ്രയോഗിച്ച് ഇരുമ്പുവേലികെട്ടാനുള്ള ശ്രമം പോലീസെത്തി തടഞ്ഞു. കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് പണിതതിന് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്റെയും ഭാര്യ ജയ മുരുഗേഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള പൂക്കോട്ടുംപാടത്തെ റീഗള്‍ എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെ അതിക്രമമുണ്ടായത്.

 regal-estate-police

ബംഗാളിതൊഴിലാളികളടക്കം ഇരുപതോളം പേരാണ് അതിക്രമിച്ചെത്തി 250 റബര്‍ മരങ്ങള്‍ ടാപ്പു ചെയ്യുകയും എസ്റ്റേറ്റിന്റെ ഒരു ഭാഗം കമ്പിവേലികെട്ടി തിരിക്കാനും തുടങ്ങിയത്. പൂക്കോട്ടുംപാടം എസ്ഐ അമൃത്‌രംഗന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇതു തടയുകയായിരുന്നു. അന്‍വര്‍ സാദത്ത്, കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എസ്‌റ്റേറ്റില്‍ അതിക്രമം കാട്ടിയതെന്നു കാണിച്ച് ജയ മുരുഗേഷ് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി സംഘം 250 മരങ്ങള്‍ ബലംപ്രയോഗിച്ച് ടാപ്പു ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.


നേരത്തെ എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടിലുകെട്ടിച്ച് സമരവും നടത്തിയിരുന്നു. കുടിലുകള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സഹായത്തോടെ പൊളിച്ചു നീക്കുകയായിരുന്നു. പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എയായ ഉടനെയാണ് സ്വത്തുതര്‍ക്കത്തില്‍പെട്ട പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ഗുണ്ടാസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പിടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു.

നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്

English summary
case filed against pv anwar mla,pettisioner's estate vandalised by gundas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X