കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,669 പേര്‍ക്കെതിരെ കേസ്, പിഴയായി 26,50,950 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,669 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3,561 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 26,50,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 710 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. എല്ലാ ദുരിതാശ്വാസ ക്യമ്പുകളിലും കര്‍ശന കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുകയായിരുന്നവരെ ഏറ്റവുമടുത്ത കരുതല്‍ വാസകേന്ദ്രത്തിലേക്കാണ് മാറ്റുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സെഷനുകള്‍ റദ്ദാക്കിയിരുന്നു. ഇന്ന് 59 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നു. കൊല്ലം ജില്ലയില്‍ അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍, ചെറുകിട വ്യാപാരികള്‍, വ്യവസായ അസോസിയേഷനുകള്‍ എന്നിവരുടെ കൈവശമുള്ള വ്യവസായ ഓക്സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കാന്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി.

covid

പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പോസിറ്റീവാകുന്നവര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍, മറ്റ് ആളുകള്‍ എന്നിങ്ങനെ പ്രത്യേകമായി താമസിപ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു. ആലപ്പുഴയില്‍ കോവിഡ് ബാധിതരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷത്തിന് ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ഇവയെ സംരക്ഷിക്കുന്നതിനായി താല്‍ക്കാലിക ഷെഡുകള്‍, കാലിത്തീറ്റ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, പാല്‍ കറവയ്ക്കുള്ള സംവിധാനം, മൃഗങ്ങളുടെ ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി നടപ്പിലാക്കും.

കോഴിക്കോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 19,500 പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങും. പഞ്ചായത്തുകളില്‍ 200 വീതവും മുനിസിപ്പാലിറ്റികളില്‍ 500 വീതവും കോര്‍പ്പറേഷനില്‍ 2000 എണ്ണവുമാണ് വാങ്ങുക. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുതിയ നിര്‍ദ്ദേശ പ്രകാരം 12 ആഴ്ച കഴിഞ്ഞാല്‍ മാത്രമേ, കോവിഷീല്‍ഡ് രണ്ടാമത്തെ വാക്സിന്‍ ലഭ്യമാവുകയുള്ളു. സോഫ്റ്റ്വെയറില്‍ രണ്ടാമത്തെ ഡോസ് എന്‍റര്‍ ചെയ്യാന്‍ അത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. വിദേശങ്ങളിലേയ്ക്കു മറ്റും തിരിച്ചു പോകേണ്ടവര്‍ക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, അക്കാര്യത്തില്‍ ഒരു ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. വാക്സിന്‍ വിതരണം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Case registered against 7,669 in a day for not wearing mask
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X