5000 രൂപ സംഭാവന ചോദിച്ചു, 3000 നല്‍കാമെന്ന് വ്യാപാരി; ബിജെപി നേതാവിന്‍റെ കണ്‍ട്രോള്‍ തെറ്റി!! കേസ്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: സംഭാവന നല്‍കിയില്ലെന്ന് പറഞ്ഞ് വ്യാപാരിയെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ചവറയിലെ കുടിവെള്ള വ്യാപാരിയായ മനോജിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ജില്ലാ കമ്മിറ്റിയംഗമായ ബി സുഭാഷിനെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

പിരിവ് ചോദിച്ചത്

പിരിവ് ചോദിച്ചത്

5000 രൂപയാണ് മനോജിനോട് സുഭാഷ് സംഭാവനയായി ചോദിച്ചത്. എന്നാല്‍ തനിക്ക് 3000 രൂപയേ നല്‍കാന്‍ കഴിയൂയെന്ന് മനോജ് അറിയിക്കുകയായിരുന്നു.

ഭീഷണി

ഭീഷണി

ആവശ്യപ്പെട്ട തുക നല്‍കാന്‍ മനോജ് തയ്യാറാാതിരുന്നതോടെ സുഭാഷ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജൂലൈ 28നാണ് സംഭവം നടന്നതെന്നും ഇയാള്‍ അറിയിച്ചു.

പല തവണ പിരിവ് നല്‍കി

പല തവണ പിരിവ് നല്‍കി

ഈ വര്‍ഷം പല തവണ സുഭാഷിന് താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു ഭീഷണിയുണ്ടാവുന്നത് ഇതാദ്യമാണെന്ന് അയാള്‍ പറഞ്ഞു.

സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു

മനോജിനെ സുഭാഷ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിനിന്നും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു

മനോജിനെ സുഭാഷ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിനിന്നും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

കുമ്മനത്തിന് അയച്ചു കൊടുത്തു

കുമ്മനത്തിന് അയച്ചു കൊടുത്തു

സുഭാഷ് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മനോജ് അയച്ചു കൊടുത്തിരുന്നു.

ഭീഷണിപ്പെടുത്തിയത് ശരിയല്ല

ഭീഷണിപ്പെടുത്തിയത് ശരിയല്ല

ബിജെപിയുടെ ജില്ലാ ഭാരവാഹിയെന്ന് പരിയപ്പെടുത്തി വ്യാപാരിയെ സുഭാഷ് വിളിച്ചു ഭീഷണിപ്പെടുത്തിയത് ശരിയായില്ലെന്ന് ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞു.

English summary
Case registered against BJP leader in Kollam
Please Wait while comments are loading...