കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയുടെ പണവും എടിഎം കാര്‍ഡും കവര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മഞ്ചേശ്വരം: ഉള്ളാള്‍ കൊട്ടേക്കാറിലെ സ്വകാര്യ കോളേജ് വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച.

ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കുമ്മനം രാജശേഖരന്‍

പുലര്‍ച്ചെ 4മണിയോടെയാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അക്രമിച്ച് പണവും എ.ടി.എം. കാര്‍ഡുമാണ് കവര്‍ന്നത്. പുലര്‍ച്ചെ വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ പെണ്‍കുട്ടി ഹോസ്റ്റല്‍ ജീവനക്കാരിയായിരിക്കുമെന്ന് കരുതി വാതില്‍ തുറക്കുകയായിരുന്നു. റൂമിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒച്ചവെച്ചപ്പോള്‍ വായപൊത്തിപ്പിടിച്ച് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു.

robbery

കൈവശമുള്ള പണം മുഴുവനും എടുത്ത് തരണമെന്ന് ഭീഷണിപ്പെടുത്തിയ അക്രമി, വിസമ്മതിച്ചപ്പോള്‍ പഴ്‌സ് പിടിച്ചുവാങ്ങിക്കുകയായിരുന്നു. അതിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാര്‍ഡും പിന്‍ നമ്പരും കൈക്കലാക്കി അക്രമി കടന്നുകളഞ്ഞു. ഉള്ളാള്‍ പൊലീസ് അന്വേഷിക്കുന്നു.

English summary
Cash and atm card robbery in college hostel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്