പന്നപ്പുലയനെ കണ്ടാല്‍ വെള്ളം കുടിക്കില്ല..! സിപിഎം എംഎല്‍എയ്ക്ക് അധിക്ഷേപം..! പ്രതിഷേധം രൂക്ഷം..

  • By: അനാമിക
Subscribe to Oneindia Malayalam

പത്തനംതിട്ട: സിപിഎമ്മിന്റെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ സിപിഐ നേതാവ് മനോജ് ചരളേല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മനോജ് ചരളേലും പ്രതിശ്രുത വധുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിപിഐ നേതാവിന്റെ അധിക്ഷേപത്തിനെതിരെ കനത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതേക്കുറിച്ച് ചിറ്റയം ഗോപകുമാര്‍ പ്രതികരിച്ചിട്ടില്ല.

mla

പന്നപ്പുലയനെ കണ്ടാല്‍ അന്ന് വെള്ളം കുടിക്കില്ല എന്നായിരുന്നു മനോജിന്റെ വാക്കുകള്‍. അടൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള റാലിയില്‍ പങ്കെടുക്കാന്‍ പോയില്ലേ എന്ന പ്രതിശ്രുത വധുവിന്റെ ചോദ്യത്തിനാണ് സിപിഐ നേതാവിന്റെ ജാതിപറഞ്ഞുള്ള അധിക്ഷേപം. ഇവനെങ്ങാനും അവിടെ ഉണ്ടെങ്കില്‍ യൂത്ത് ഫെസ്റ്റിവല്‍ കഴിഞ്ഞേ ഇനിയങ്ങോട്ട് വരുന്നുള്ളൂ എന്നും മനോജ് പറയുന്നുണ്ട്.

English summary
Caste discrimination comments against CPM MLA Chittayam Gopakumar by CPI leader
Please Wait while comments are loading...