സംഘികള്‍ കളി തുടങ്ങി!! കാലിക്കടത്ത് തടഞ്ഞു, വാഹനങ്ങള്‍ തിരിച്ചയച്ചു!! സംഭവം പാലക്കാട്ട്

  • Written By:
Subscribe to Oneindia Malayalam

പാലക്കാട്: പാലക്കാട് വേലന്താവളം ചെക് പോസ്റ്റില്‍ കന്നുകാലികളുമായി വന്ന ലോറികള്‍ തടഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നു വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് തടഞ്ഞത്. വ്യാഴാഴ്ച രാത്രി രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം.

1

ലോറിയില്‍ കൊണ്ടു വന്ന കന്നുകാലികളെ തിരികെ കൊണ്ടുപോവാന്‍ പ്രവര്‍ത്തര്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കന്നുകാലികളെ ലോറിയില്‍ നിന്നു റോഡിലേക്ക് ഇറക്കുകയും ചെയ്തുവെന്നാണ് പരാതി.

2

പോലീസ് സ്ഥലത്ത് എത്തിയെങ്കിലും വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും കന്നുകാലികളുമായി വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. കാലികളെ വില്‍ക്കുന്നതിനായി കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞത്. ഇതേക്കുറിച്ച് കോട്ടയത്തുള്ള വ്യാപാരി കേരള മുഖ്യമന്ത്രിക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

3

കന്നുകാലികളെ ഇറച്ചിയായി വില്‍ക്കുന്നതു നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നു സംസ്ഥാനത്തേക്കുള്ള മാടുവരവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇറച്ചി വിലയും കുത്തനെ കൂടിയിട്ടുണ്ട്. മാട്ടിറച്ചിക്കു പൊതുവിപണിയില്‍ 340 മുതല്‍ 400 രൂപ വരെയായിട്ടുണ്ട്. നിയന്ത്രണത്തിനു മുമ്പ് 280 രൂപയായിരുന്നു ഇറച്ചി വില. ആട്ടിറച്ചിക്കു കിലോ 600 രൂപ വരെയായിട്ടുണ്ട്.
പൊള്ളാച്ചി ചന്തയിലെ വ്യാപാരം 25 ശതമാനമായി കുറഞ്ഞു. നാട്ടിലെ കന്നുകാലികളുടെ വ്യാപാരം കഴിയുന്നതോടെ കമ്പം, തേനി, തിരുവവനന്തപുരം, കോട്ടയം, ചങ്ങനാശേരി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ചന്തകളുടെ പ്രവര്‍ത്തനം രാവിലെ തന്നെ അവസാനിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

English summary
Cattle vehicles blocked in palakkad.
Please Wait while comments are loading...