കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാളപ്പോര്

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നവര്‍ കൈയ്യില്‍ ഒരു കുടയോ അല്ലെങ്കില്‍ ഒരു വടിയോ അതുമല്ലെങ്കില്‍ ഒരു കല്ലോ കരുതണം. എന്തിനാണെന്ന് ചോദിയ്ക്കരുത്. റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ഒരു അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ തന്നെ കൈയ്യില്‍ കരുതിയ വസ്തുക്കളിലേതെങ്കിലും നിങ്ങള്‍ക്ക് ഉപയോഗിയ്‌ക്കേണ്ടി വരും. യാത്രക്കാര്‍ക്ക് ഭീഷണിയായി റെയില്‍വേ സ്‌റ്റേഷനില്‍ വിലസുന്നത് കന്നുകാലികളാണ്.

ടിക്കറ്റ് എടുക്കണമെങ്കില്‍ പോലും കന്നുകാലികള്‍ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നിന്ന് മാറുന്നത് വരെ കാത്ത് നില്‍ക്കണം. ടൈലിട്ട തറയില്‍ നാലു കാലില്‍ നിവര്‍ന്നു നില്‍ക്കാനായില്ലെങ്കിലും കന്നുകാലികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിന് പുറമേ യാത്രക്കാര്‍ക്ക് നേരെയും നീളും ആക്രമണം.

Kannur

റെയില്‍വേ സ്റ്റേഷനിലെ കന്നുകാലികള്‍ ആക്രമണകാരികളാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൗണ്ടറിന്റെ ചില്ലും, പ്ളാസ്റ്റിക് ഫര്‍ണിച്ചറും വരെ തകര്‍ന്നു. കുടയും വടിയുമൊക്കെ വച്ചാണ് യാത്രക്കാര്‍ ഇവയെ അടിച്ചോടിയ്ക്കുന്നത്. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ വര്‍ധിച്ച വീര്യത്തോടെ ക്യൂ നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയിലേക്ക് കന്നുകാലികളെത്തും. പൊലീസോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ എത്താത്തതിനാല്‍ യാത്രക്കാര്‍ തന്നെയാണ് കാലികളെ അടിച്ചോടിയ്ക്കുന്നത്.

English summary
Cattles try to attack passengers at Kannur Railway Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X