നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിച്ചതാണ്. അപ്രതീക്ഷിതവും ദുരൂഹവും ആയിരുന്നു മണിയുടെ മരണം. കുടുംബത്തിന്റെ ആവശ്യപ്രകാരം സിബിഐ ആണിപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അതേസമയം മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവും കലാഭവന്‍ മണിയുടെ മരണവും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ടോ ?

ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..

പ്രമുഖ നടിയെ അജ്ഞാതർ വെടിവെച്ച് കൊന്നു!! വീട്ടിൽ നിന്നും വിളിച്ചിറക്കി വെടിയുതിർത്തു

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നറിയുന്നു. അതിനിടെ കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

വിവരങ്ങള്‍ ശേഖരിക്കുന്നു

വിവരങ്ങള്‍ ശേഖരിക്കുന്നു

മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് തര്‍ക്കം

റിയല്‍ എസ്റ്റേറ്റ് തര്‍ക്കം

കലാഭവന്‍ മണിുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണേ്രത ഇത്. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാകാം എന്ന വെളിപ്പെടുത്തലും മംഗളം വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നു.

നിര്‍ണായക തെളിവുകളോ

നിര്‍ണായക തെളിവുകളോ

ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര ചില വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറിയതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിര്‍ണായക തെളിവുകളും ബൈജു കൊട്ടാരക്കര കൈമാറിയിട്ടുണ്ടത്രേ.

ആ ഫോൺ കോൾ

ആ ഫോൺ കോൾ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിന് പിന്നാലെ മണിയുടെ മരണം സംബന്ധിച്ച് ഒരു ഫോണ്‍ കോള്‍ ബൈജു കൊട്ടാരക്കരയ്ക്ക് വന്നിരുന്നുവത്രേ. മരണത്തിന് പിന്നിലെ വസ്തുതകള്‍ അറിയാമെന്നായിരുന്നു ആ ഫോണ്‍ കോള്‍ എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

ഫോൺ സംഭാഷണമടക്കം കൈമാറി

ഫോൺ സംഭാഷണമടക്കം കൈമാറി

കോഴിക്കോട് നിന്നും ഒരു സ്ത്രീയാണത്രേ ബൈജു കൊട്ടാരക്കരയെ വിളിച്ചത്. ഈ സ്ത്രീയുടെ ഫോണ്‍ സംഭാഷണം അടക്കം ബൈജു കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്തി കൈമാറിയെന്നും മംഗളം പറയുന്നു.

കേരളത്തെ ഞെട്ടിച്ച മരണം

കേരളത്തെ ഞെട്ടിച്ച മരണം

കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐയുടെ ദില്ലി യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റും സഹകരിക്കുന്നുണ്ട്. 2016 മാര്‍ച്ച് 6ന് ആണ് ദുരൂഹ സാഹചര്യത്തില്‍ പാഡിയില്‍ മരിച്ച നിലയില്‍ മണിയെ കണ്ടെത്തിയത്.

അന്വേഷണം സിബിഐയ്ക്ക്

അന്വേഷണം സിബിഐയ്ക്ക്

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചാലക്കുടി പോലീസില്‍ നിന്നും കേസന്വേഷണം സിബിഐയില്‍ എത്തിയത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ തുടങ്ങിയ സാധ്യതകള്‍ പോലീസ് പരിശോധിച്ചിരുന്നു.

നടിയുടെ കേസിലും ആവശ്യം

നടിയുടെ കേസിലും ആവശ്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

പോലീസ് അന്വേഷണത്തിന് എതിരെ

പോലീസ് അന്വേഷണത്തിന് എതിരെ

പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സ്വാധീനിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉയരുന്നത്. അതേസമയം നടിയും കുടുംബവുംപോലീസ് അന്വേഷണത്തില്‍ തൃപ്തരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As part of enquiry in Kalabhavan Mani's death CBI is collecting details of actress case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്