കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ വിടാന്‍ സിബിഐക്ക് ഭാവമില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ കോടതി നടപടിയെ സിബിഐ അല്‍പം പോലും അംഗീകരിക്കുന്നില്ല. കേസില്‍ പിണറായിയെ വെറുതെ വിടാന്‍ ഒരുക്കമില്ലെന്ന് തന്നെയാണ് സിബിഐയുടെ നിലപാട്. കേസില്‍ അപ്പീല്‍ പോകാനാണ് നിലവിലെ തീരുമാനം.

കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന് കുറ്റപത്രം വിഭജിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കേസില്‍ വിചാരണ നടത്താതെ വിടുതല്‍ ഹര്‍ജിയില്‍ തീര്‍പ്പാക്കുകയാണ് തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി ചെയ്തത്. വിചാരണക്കിടെ പലതവണ സിബിഐക്ക് കോടതിയുടെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും വിടുതല്‍ ഹര്‍ജിയില്‍ ഇത്തരമൊരു തീര്‍പ്പുണ്ടാകുമെന്ന് സിബിഐ പ്രതീക്ഷിച്ചിരുന്നില്ല.

CBI

രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സികളില്‍ ഒന്നായ സിബിഐക്ക് ഇപ്പോള്‍ ഏറ്റത് കനത്ത തിരിച്ചടി തന്നെയാണ്. പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റ വിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പറയുന്ന ഓരോ കാര്യവും സിബിഐക്കുള്ള കനത്ത പ്രഹരമാണ്.

ലാവലിന്‍ കേസില്‍ അഴിമതി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സിബിഐ ഉന്നയിക്കുന്ന കുറ്റാരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കോടതി വിലയിരുത്തി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണം ആഗോള ടെണ്ടര്‍ വിളിക്കാതെ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനെ ഏല്‍പ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നതായി സിബിഐക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി നടന്നു എന്ന് വ്യക്തമാക്കുന്നതിലും സിബിഐ പരാജയപ്പെട്ടു എന്ന് കോടതി പറയുന്നു.

സിബിഐക്ക് വിനയായ മറ്റൊരു കാര്യം കൂടി ഉണ്ട്. കരാറിന് തുടക്കമിട്ട വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്റെ കാര്യം ആദ്യം സിബിഐ എവിടേയും സൂചിപ്പിച്ചിരുന്നില്ല. പിന്നീട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആ വഴിക്ക് ഒരു അന്വേഷണമെങ്കിലും നടത്തിയത്. അത് മാത്രമല്ല ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ വ്യക്തിപരമായി ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ലാവലിന്‍ ഇടപാടി അന്വേഷിച്ചിരുന്നത് സിബിഐയുടെ ചെന്നൈ യൂണിറ്റ് ആയിരുന്നു. എന്നാല്‍ കേസ് നടത്തിയിരുന്നത് കൊച്ചിയിലെ യൂണിറ്റും. എന്തായാലും അന്വേഷണ സംഘവുമായി ചര്‍ച്ചനടത്തിയതിന് ശേഷമായിരിക്കും അപ്പീല്‍ സമര്‍പ്പിക്കു എന്നാണ് അറിയുന്നത്.

English summary
CBI to file appeal against the exemption of Pinarayi Vijayan in Lavalin case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X