സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പുറത്താകും?പത്താം ക്ലാസ് പരീക്ഷ ഫലം ഉടനെ പ്രഖ്യാപിക്കില്ല

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുമെന്ന് സൂചന. ഇതോടെ, പത്താംക്ലാസിന് ശേഷം സംസ്ഥാന സിലബസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായേക്കും. മേയ് അവസാനത്തോടെ മാത്രമേ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുകയുള്ളു എന്നാണ് സൂചന.

അതിന് മുന്‍പ് സംസ്ഥാന സിലബസില്‍ പ്ലസ് വണിന് ഏകജാലകം വഴി അപേക്ഷിക്കാനുള്ള തീയതി അവസാനിക്കും. ഇതോടെ, പത്താം ക്ലാസിന് ശേഷം സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പഠനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, സിബിഎസ്ഇ സിലബസില്‍ തന്നെ തുടരേണ്ടി വരും. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളെ താല്‍പ്പര്യത്തിനായി സിബിഎസ്ഇ മനപ്പൂര്‍വ്വം ഫലം വൈകിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

പ്ലസ് വണ്‍ അപേക്ഷിക്കാന്‍...

പ്ലസ് വണ്‍ അപേക്ഷിക്കാന്‍...

ഭൂരിഭാഗം സിബിഎസ്ഇ വിദ്യാര്‍ത്ഥികളും പത്താം ക്ലാസിന് ശേഷം സംസ്ഥാന സിലബസിലാണ് പഠനം തുടരുന്നത്. എന്നാല്‍ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മേയ് അവസാനത്തോടെ മാത്രമേ പ്രഖ്യാപിക്കൂ എന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ സംസ്ഥാന സിലബസില്‍ പ്ലസ് വണിന് ഏകജാലകം വഴി അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചതിന് ശേഷമാകും സിബിഎസ്ഇ ഫലപ്രഖ്യാപനം നടക്കുക.

പിന്നില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍?

പിന്നില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍?

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം വൈകുന്നത് സംസ്ഥാന സിലബസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഫലം വൈകുന്നതിന് പിന്നില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

സിബിഎസ്ഇയുടെ അലംഭാവം...

സിബിഎസ്ഇയുടെ അലംഭാവം...

പത്താം ക്ലാസ് ഫലം എന്ന് പ്രഖ്യാപിക്കും എന്നതിനെ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡിന് പോലും വ്യക്തമായ ധാരണയില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ബോര്‍ഡിനോട് അന്വേഷിച്ചാല്‍ പരീക്ഷഫലം പ്രഖ്യാപിക്കുന്ന തീയതിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിക്കുന്നില്ല. പരീക്ഷാഫലം വൈകുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

മാര്‍ക്ക് രേഖപ്പെടുത്താനായില്ല...

മാര്‍ക്ക് രേഖപ്പെടുത്താനായില്ല...

നേരത്തെ, സിബിഎസ്ഇയുടെ ആദ്യ ടേം പരീക്ഷ ഫലം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതും വൈകിയിരുന്നു. ആദ്യ ടേമിലെ പരീക്ഷയുടെ ഫലം സ്‌കൂളുകാര്‍ക്ക് സി.ബി.എസ്.ഇ.യുടെ കംപ്യൂട്ടര്‍ പരീക്ഷാ സംവിധാനത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരുന്നതാണ് പ്രശ്‌നമായത്.

അന്തിമഫലം തയ്യാറാക്കേണ്ടത് സിബിഎസ്ഇ...

അന്തിമഫലം തയ്യാറാക്കേണ്ടത് സിബിഎസ്ഇ...

ഇത്തവണ മാര്‍ച്ച് മാസമായിട്ടും പരീക്ഷയിലെ മാര്‍ക്ക് രേഖപ്പെടുത്താനുള്ള സംവിധാനം സിബിഎസ്ഇ ഒരുക്കിയിരുന്നില്ല. എസ്.എ. ഒന്ന് എന്നറിയപ്പെടുന്ന ആദ്യ ടേമിലെ പരീക്ഷയുടെ ഫലവും എസ്.എ. രണ്ട് എന്നറിയപ്പെടുന്ന അവസാന പരീക്ഷയുടെ ഫലവും ചേര്‍ത്താണ് സിബിഎസ്ഇ അന്തിമഫലം തയ്യാറാക്കുന്നത്.

English summary
cbse 10th class result announcement will be late.
Please Wait while comments are loading...