ചിന്തിക്കുന്നതിലും വലിയ പ്രത്യാഘാതമുണ്ടാകും:വിലക്ക് രേഖകള്‍ മീഡിയ വണ്ണിന് നല്‍കില്ലെന്ന് കേന്ദ്രം
ദില്ലി: മീഡിയ വണ്‍ ചാനല്‍ സംപ്രേക്ഷണം വിലക്കില്‍ മുന്‍ നിലപാട് ആവർത്തിച്ച് ആവർത്തിച്ച് കേന്ദ്ര സർക്കാർ. സംപ്രേക്ഷണവിലക്കിന്റെ കാര്യം മീഡിയ വണ്‍ ചാനലിന്റെ മാനേജ്മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരുങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യസുരക്ഷ കണക്കിലെടുത്താണ് മീഡിയ വണ്‍ ചാനലിന് സുരക്ഷ ക്ലിയറന്‍സ് നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിരിക്കുന്ന രേഖകള്‍ മീഡിയ വണ്‍ ചാനല്‍ അധികൃതർക്ക് കൈമാറാനാവില്ല. അത്തരമൊരു നടപടിയുണ്ടായാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി വാർത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

വിലക്കിന്റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയ കേന്ദ്ര സർക്കാർ കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്ന് വ്യക്തമാക്കി. സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടേയും താല്‍പര്യം കണക്കിലെടുത്തുള്ള നയമാണിത്. എന്നാല്‍ വിലക്കുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അവ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.
ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ
ചാനലിന് ലൈസന്‍സ് പുതുക്കി ലഭിക്കണമെന്നത് അവകാശമായി ഉടമകള്‍ക്ക് പറയാന്‍ സാധിക്കില്ല. ചട്ടങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സാധിക്കുകയുള്ളു. ചട്ടങ്ങളില്‍ ഇതും വ്യക്തമാക്കിയിട്ടുണ്ട്. സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഇതിനെതിരെ മീഡിയ വണ്‍ ഉടമകള്‍ നല്‍കിയ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. ചാനലിന് തല്‍ക്കാലം സംപ്രേക്ഷണം തുടരാമെന്നായിരുന്നു കോടതിയുടെ വിധി. അതേസമയം ഉത്തരവാദിത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനല്‍ വിലക്കാനുള്ള കാരണം എനിയും ബോധ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മീഡിയ വണ്ണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളാണ് ചാനലിന് പിന്നിലെന്നതാണ് വിലക്കിന് കാരണം, പ്രവർത്തനം തുടരുന്നത് സർക്കാറിനെ ബാധിക്കില്ലെന്നും ദുഷ്യന്ത് ദവെ വാദിച്ചു.












Click it and Unblock the Notifications