മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാക്സിനേഷന്‍ പോളിസിയില്‍ മാറ്റം വരുത്തണം: വി അബ്ദുറ്മാന്‍ എംഎല്‍എ
മലപ്പുറം: കേന്ദ്രം മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാക്സിനേഷന്‍ പോളിസിയില്‍ മാറ്റം വരുത്തണമെന്ന് വി അബ്ദുറ്മാന്‍ എംഎല്‍എ. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഏതൊരു രാജ്യത്തും ഭരണാധികാരിയുടെ കടമയാണ്. ഒരു ജനതയെ ആകെ തുടച്ചു നീക്കാൻ കെൽപുള്ള മഹാദുരന്തം കൺമുന്നിൽ നടക്കുമ്പോഴും അടിസ്ഥാന ജീവൻ രക്ഷാ മാർ ഗങ്ങൾ വരെ അന്യമായൊരു ജനതയായി ഇന്ത്യ മാറിയിരിക്കുന്നു. ജീവവായു കിട്ടാതെ പിടഞ്ഞ് മരിക്കുന്നവരുടെ ബന്ധുക്കളുടെ രോദനമാണ് ഓരോ പ്രദേശത്തും നിന്നും ഉയരുന്നത്. ആരാണ് ഇതിന് ഉത്തരവാദികൾ. തിരിച്ചുമാകാം ചോദ്യം ആരാണ് ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറാകാതെ ഒളിച്ചോടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ജനാധിപത്യത്തിൽ രാജ്യം ഭരിക്കുന്നത്. അതായത് ഓരോ ഭരണാധികാരിയും ജനങ്ങളുടെ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. പക്ഷേ ഈ പ്രാഥമിക ജനാധിപത്യ മര്യാദ പോലും പാലിക്കപ്പെടുന്നില്ല. ജനങ്ങളെ ഭരിക്കുന്നവർക്ക് ഭയമില്ല, അല്ലെങ്കിൽ എല്ലാം നടപ്പാക്കുന്നത് രാജ്യത്തെ ബ്യൂറോക്രാറ്റുകൾ ആയിരിക്കുന്നു. എന്തായാലും ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. ജനങ്ങളോട് അൽപമെങ്കിലും ഭയം ഉണ്ടെങ്കിൽ ഇത്രയ്ക്കും അലക്ഷ്യമായി കാര്യങ്ങളെ കൈകാര്യം ചെയ്യില്ലായിരുന്നു. കേവലം അഞ്ച് കൊല്ലത്തെ കാലാവധി മാത്രമാണ് ജനം വിധിച്ചതെന്ന ബോധമെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ അവരുടെ വികാരങ്ങളെ നോക്കി കൊഞ്ചനം കുത്തില്ലായിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിരോധ വാക്സിൻ പോലും ലഭ്യമാക്കാനോ, അത് സൗജന്യമായി ഓരോ ജനത്തിനും ലഭിക്കുമെന്ന് ഉറപ്പ് നൽകാനോ കഴിയാത്ത ഒരു സർക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. പൂർണമായും സൗജന്യ വാക്സിനെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിൽ നിന്നു തന്നെയാണ് അവർ പിന്നോട്ട് പോയിരിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന്റെ തുക തീരുമാനിക്കുന്നതിനുള്ള അവകാശം മരുന്നു കമ്പനികൾക്ക് വിട്ടു നിൽകുക വഴി അമിത ബാധ്യതയാണ് ഓരോ സംസ്ഥാനത്തിനും വരുത്തി വെച്ചിരിക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥ ഏറ്റവും മോശമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും, മറ്റ് വികസന പ്രവർത്തനങ്ങൾക്കും വിനിയോ ഗിക്കേണ്ട തുകയാണ് ഇതുമൂലം വാക്സിനു വേണ്ടി സർക്കാർ മാറ്റി വെക്കേണ്ടി വരുന്നത്. അമിതമായ ഒരു സാമ്പത്തിക ബാധ്യതയും ജനങ്ങൾക്ക് ഈ സമയത്ത് പാടില്ലെന്ന് വിശ്വസിക്കുന്ന ഇടതു പക്ഷ സർക്കാർ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ അവിടെയും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ ഒട്ടും തന്നെ പാഴാക്കാത്ത കേരളം പോലൊരു സംസ്ഥാനത്തിന് പോലും മതിയായ വാക്സിൻ നൽകാൻ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് സമ്മർദം ചെലുത്തേണ്ട കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയും, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധികളും ഇപ്പോഴും രാഷ്ട്രീയ പിടിവാശികളിലാണ്. ജനങ്ങളുടെ ജീവനേക്കാളും, സംസ്ഥാനത്തിന്റെ പുരോ ഗതിയേക്കാളുമെല്ലാം അവർക്ക് സ്വാർഥ താൽപര്യങ്ങളാണ്.
ഇനി മറ്റൊരു കാര്യം കൂടി. 400 രൂപയ്ക്ക് വാക്സിൻ എന്നത് ആദ്യ ഘട്ടത്തിലെ തുക മാത്രമാണ്. അതായത് രണ്ട് ഡോസ് ഒരു വ്യക്തിക്ക് എന്ന നിലയിൽ ഒരാൾക്ക് 800 രൂപ. ഈ തുക ആദ്യ ഘട്ടത്തിലേക്ക് മാത്രമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഒരു ഡോസിന് 2000 രൂപ വരെ ഉയരാം. അതായത് എപ്പോൾ വേണമെങ്കിലും ഈ വിലയിലേക്ക് ഉയരാമെന്ന്. അപ്പോൾ രണ്ട് ഡോസ് വാക്സിൻ എടുക്കണമെങ്കിൽ വേണ്ട തുക 4000 രൂപ, അതായത് ഇപ്പോൾ മുടക്കുന്നതിന്റെ അഞ്ചിരട്ടി. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ നടുവൊടിക്കുന്ന ബാധ്യതയാണിത്. രണ്ട് ഡോസ് വാക്സിനേഷന് പുറമേ ബൂസ്റ്റർ ഡോസുകൾ കൂടി എടുക്കേണ്ട സ്ഥിതി വന്നാൽ എന്ത് ചെയ്യുമെന്നതും പ്രസക്തമാണ്.
Recommended Video
ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ പോളിസിയിൽ മാറ്റം വരുത്തണമെന്ന് ബുദ്ധിയുള്ളവർ ആവശ്യപ്പെടുന്നത്. കേന്ദ്രം വാക്സിനേഷനായി ബഡ്ജറ്റിൽ മാറ്റിവെച്ച തുക പൂർണമായും ഉപയോ ഗപ്പെടുത്തണം, വാക്സിൻ നിർമാതാക്കാളെ കയറൂരി വിടാൻ അനുവദിക്കരുത്. അതോടൊപ്പം തന്നെ ആരോ ഗ്യ മേഖലയുടെ സമ ഗ്രമായ വികസനത്തിനും നടപടി കൈക്കൊള്ളണം. രാജ്യം മഹാദുരന്തമാണ് നേരിടുന്നത്. വിവേക പൂർവം പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചേര്‍ത്തു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications