കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലക്കുറിഞ്ഞി പറിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരും, പിഴ 25000, കൃഷി ചെയ്യാനും പാടില്ല

Google Oneindia Malayalam News

മൂന്നാർ: നീലക്കുറിഞ്ഞി പൂത്തുപ്പോൾ നിരവധി ആളുകളാണ് വളരെ ദൂരത്ത് നിന്ന് പോലും കാണാനായി മൂന്നാറിലേക്ക് പോയത്. മൂന്നാറിലെ മലയോര മേഖല നീലയിൽപ്പൊതിഞ്ഞ് പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ വന്നെത്തുന്ന നീലക്കുറിഞ്ഞിക്ക് പ്രത്യേക ഭം​ഗിയാണ്. എന്നാൽ നീലക്കുറിഞ്ഞിയെ കാണാൻ എത്തയവരൊക്കെ പൂക്കൾ പറിച്ചെടുക്കുന്ന ഒരു പ്രവണതയുണ്ടായിരുന്നു.

എത്രോയ വർഷത്തെ കാത്തിരിപ്പിനൊടുവിൽ പൂക്കുന്നതായതുകൊണ്ട് ആളുകൾക്ക് ഏറെ കൗതുകം ഉണ്ടാവാറുണ്ട്.. എന്നാൽ പൂക്കൾ ഇങ്ങനെ പറിച്ചെടുക്കുന്നതിനെതിരെ വിമർശനം ഉണ്ടായിരുന്നു..എന്നാൽ വിമർശനം നടക്കുമ്പോഴും ആളുകൾ പൂക്കൾ പറിക്കുന്നത് നിർത്തിയില്ല. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല കാര്യം. കാരണം ഇനി നീലക്കുറിഞ്ഞിയെ തൊട്ടു കളിച്ചാൽ ജയിലിൽ കഴിയേണ്ടി വരും.

<div class=

'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ" title="
Neela
'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ" />
Neela
'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ

പന്ത്രണ്ടു വർഷത്തിൽ ഒരുതവണ പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതൽ ശിക്ഷാർഹമായ പ്രവൃത്തിയാണ്. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും നിരോധിച്ചു.

 'ഇന്ത്യയുടെ അംബാസഡര്‍മാര്‍'; പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്‌ 8 ലക്ഷംകോടി 'ഇന്ത്യയുടെ അംബാസഡര്‍മാര്‍'; പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്‌ 8 ലക്ഷംകോടി

നിയമം തെറ്റിക്കുന്ന ആളകളെ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.

ആ ഒരു കാര്യം യുവതിക്ക് അറിയില്ല, 'പിന്നെന്തിന് ഈ ബന്ധം'! മതിയാക്കി മടങ്ങി യുവാവ്...ആ ഒരു കാര്യം യുവതിക്ക് അറിയില്ല, 'പിന്നെന്തിന് ഈ ബന്ധം'! മതിയാക്കി മടങ്ങി യുവാവ്...

പശ്ചിമഘട്ടത്തിൽപെട്ട മൂന്നാർ, തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്നവ ആണ് നീലക്കുറിഞ്ഞി. ഇവയുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്. ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്. 2030 ൽ ആണ് അടുത്ത നീലക്കുറിഞ്ഞി പൂക്കുന്നത്. ഇനി അടുത്ത നീലക്കുറിഞ്ഞി വസന്ത കാലത്ത് പോയിക്കണ്ട് ആസ്വദിച്ചുവരാൻ മാത്രമേ സാധിക്കുകയുള്ളൂ. നീലക്കുറിഞ്ഞി പറിച്ചാൽ ഉറപ്പായും ശിക്ഷ ലഭിക്കും

English summary
central Government declared Neelakurinji as protected species, here is what to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X