സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല; വിശദീകരിച്ച് കെ-റെയിൽ
കൊച്ചി; സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി കെ റയിൽ.
സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ വ്യക്തമാക്കി. പദ്ധതിക്ക് അനുമതി തേടി കെ-റെയില്‍ സമര്‍പ്പിച്ച ഡി.പി.ആര് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നുമാണ് റെയിൽവേ മന്ത്രി പറഞ്ഞതെന്ന് കെ റിയിൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം
Recommended Video

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് പാര്‍ലമെന്റില്‍ എം.പിമാരായ ബഹുമാനപ്പെട്ട ശ്രീ എന്‍.കെ. പ്രേമചന്ദ്രനും ശ്രീ കെ. മുരളീധരനും ബഹുമാനപ്പെട്ട കേന്ദ്ര റെയില്‍വേ മന്ത്രി നല്കിയ മറുപടി സംബന്ധിച്ച്:
സില്‍വര്‍ലൈനിനു അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പദ്ധതിക്ക് അനുമതി തേടി കെ-റെയില്‍ സമര്‍പ്പിച്ച ഡി.പി.ആര് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് മന്ത്രി പറയുന്നത്.
പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്നാണ് മറുപടി. പാരിസ്ഥിതിക റിപ്പോര്‍ട്ട് പ്രത്യേകമായി സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് ഡി.പി.ആറിന്റെ പതിനാലായത്തെ അധ്യായമായി ഉള്ളടക്കം ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിദേശ വായ്പക്ക് അനുമതി ചോദിച്ച് വല്ല അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചേദ്യം.
ഇതിനുള്ള അപേക്ഷ, ഡിപ്പാര്‍ട്മെന്റെ് ഓഫ് എക്കണോമിക് അഫയേഴ്സിനു കെ-റെയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മറുപടി.
അടുത്ത ചോദ്യം, പദ്ധതിയുടെ പ്രവൃത്തി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുമതിയോ എന്‍.ഒ.സിയോ നല്‍കിയിട്ടുണ്ടോ എന്നാണ്.
ഇല്ലെന്നാണ് മറുപടി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമില്ല പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ടുമില്ല. പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായി കെ-റെയില്‍ എവിടെയും പറഞ്ഞിട്ടില്ല. തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രീ ഇന്‍വെസ്റ്റ് മെന്റ് നടപടികാളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ഡി.പി.ആര് റെയില്‍വേ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഡിപി. ആറില്‍ മതിയായ സാങ്കേതിക സാധ്യത വിശദാംശങ്ങള്‍ ഇല്ലെന്നും അവ ലഭ്യമാക്കാന്‍ കെ-ആര്.ഡി.സി.എല്ലിനെ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും പറയുന്നു. ആ വിശദാംശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ കെ-റെയില്‍ പൂര്‍ത്തീകരിച്ചു വരികയണ്. ഇതിന്റെ ഭാഗമായി റെയില്‍വേയുടെ ഉമടസ്ഥതയിലുള്ള ഭൂമിയില്‍ റെയില്‍വേയും കെ-റെയിലും സംയുക്ത പരിശോധന നടത്തി വരുന്നുണ്ട്. സ്വകാര്യഭൂമിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനു കുടിയാണ് ഇപ്പോള്‍ സാമൂഹികാഘാത പഠനം നടത്തുന്നത്.
പതിനൊന്നു ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, അലൈന്മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും കണക്ക്, നിലവിലുള്ള റെയില്‍വേയുടെ ക്രോസിംഗുകള്‍, ബാധിക്കപ്പെടുന്ന റെയില്‍വേ ഭൂമി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയാകും. ഇത്രയും സാങ്കേതിക കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുന്നതോടെ സാമ്പത്തിക സാധ്യതയും പരിശോധിക്കാന്‍ സാധിക്കും -അത്രയുമാണ് പാര്‍ലമെന്റെില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്.
പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 4(1) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നുമെന്നാണ് അതിനുള്ള മറപടി. ജനങ്ങളെ പൊതുവായി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകും.
പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ അനുമതി നല്‍കില്ലെന്നല്ല അര്‍ഥം. പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കുന്നതിന്, സാങ്കേതിക-സാമ്പത്തിക സാധ്യതള്‍ വിലിയിരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയരിക്കുന്നത്.
കെ-റെയില്‍ സമര്‍പ്പിച്ച ഡിപി.ആറില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത് സ്വാഭാവികമാണ്. അതിനു വിശദമായ മറുപടി നല്കാന് കെ-റെയില്‍ ബാധ്യസ്ഥരാണ്. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് റെയില്‍വേയും കെ-റെയിലും സംയുക്ത പരിശോധന നടത്തുന്നത്.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications