Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിൻ്റെ വാഹനപൊളിക്കൽ നയം അശാസ്ത്രീയം; ആൻ്റണി രാജു വൺഇന്ത്യയോട്

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ വാഹനപൊളിക്കൽ നയം അപ്രസക്തവും അശാസ്ത്രീയവുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആൻറണി രാജു. വാണിജ്യആവശ്യത്തിനായുള്ള 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് തീരുമാനം സംസ്ഥാനത്തിന് ഗുണകരമല്ല. മലിനീകരണമാണ് പ്രശ്നമായി നിൽക്കുന്നതെങ്കിൽ ഹരിത ഇന്ധനത്തിലേക്ക് മാറുന്ന നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. വാഹനങ്ങളുടെ പഴക്കം നിർണയിക്കേണ്ടത് വാഹനം ഓടിയ കിലോമീറ്ററുകൾ അടിസ്ഥാനപ്പെടുത്തിയാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

പഴയ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിൽ സംസ്ഥാനം തീരുമാനമെടുക്കണമെന്നുള്ള കേന്ദ്ര തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വൻകിട വാഹനനിർമാതാക്കളുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും പറഞ്ഞു. എന്നാൽ,വാഹനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധനാ സംവിധാനവും പൊളിക്കൽ കേന്ദ്രങ്ങളും സ്വീകരിച്ചാൽ മാത്രമേ കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൊളിക്കൽ നയം നടപ്പാക്കാൻ കഴിയൂ. പൊളിക്കൽ കേന്ദ്രങ്ങൾക്കും പ്രവർത്തനക്ഷമത പരിശോധന കേന്ദ്രങ്ങൾക്കും വേണ്ട മാനദണ്ഡങ്ങൾ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ പ്രസിദ്ധീകരണത്തിനോടനുബന്ധമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയോ അല്ലാതെയോ വാഹനങ്ങൾ പൊളിച്ചു തുടങ്ങാമെന്നും കേന്ദ്രം പറയുന്നു. 2024 ജൂൺ വരെയാണ് നിലവിൽ അനുവദിച്ചിട്ടുള്ള സമയപരിധി. കേന്ദ്ര തീരുമാനപ്രകാരം ആദ്യം പിൻവലിക്കേണ്ടിതായി വരുന്നത് സംസ്ഥാന സർക്കാരിൻ്റെ കൈവശമുള്ള 15 വർഷം കഴിഞ്ഞ വാഹനങ്ങളാണ്. ഇതുപ്രകാരം ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പിൻവലിക്കേണ്ടി വരുമെന്നാണ് വിവരം. പഴയ വാഹനങ്ങൾ പിൻവലിക്കുന്നതോടെ പകരം പുതിയ വാഹനങ്ങൾ നിരത്തുകൾ കൈയ്യടക്കും.

3

സംസ്ഥാനത്ത് 1.4 കോടി വാഹനങ്ങളിൽ ഏകദേശം 22.1 ലക്ഷം വാഹനങ്ങൾ പൊളിക്കാൻ തയ്യാറായി നിൽക്കുന്നവയാണ്. കമ്പ്യൂട്ടർവത്കൃത പരിശോധന കേന്ദ്രങ്ങളിലെ പരിശോധനയിൽ വിജയിച്ചാൽ ഇത്തരം വാഹനങ്ങൾ നിരത്തിൽ വീണ്ടും ഓടിക്കാം. അതേസമയം,വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം കമ്പ്യൂട്ടർവൽകൃത പ്രവർത്തന ക്ഷമത പരിശോധന നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഇത് വേണ്ടതായിട്ടുണ്ട്.

4

രണ്ടുതവണ പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ നിർബന്ധമായും പൊളിക്കേണ്ടി വരും.ഉടമയ്ക്ക് വേണമെങ്കിൽ വാഹനം നേരിട്ട് പൊളിക്കൽ കേന്ദ്രങ്ങൾക്ക് കൈമാറാം. അത്തരം പശ്ചാതലത്തിൽ പ്രവർത്തനക്ഷമത പരിശോധന നടത്തേണ്ടതില്ല. സ്വകാര്യബസുകളുടെ ആയുസ്സ് 15 വർഷമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട്, 20 വർഷമാക്കി. കേന്ദ്രനയം നടപ്പാക്കുന്നതോടെ തീരുമാനം അപ്രസക്തമാകും. വാണിജ്യ വാഹനങ്ങൾ 2023 മുതലും സ്വകാര്യവാഹനങ്ങൾ 2024 ജൂൺ മുതലും പൊളിക്കാനാണ് കേന്ദ്ര നിർദ്ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+