കേന്ദ്രത്തിന്റെ നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നു കയറാനുള്ള ശ്രമത്തിന്റെ ഭാഗം:വിഎന്‍ വാസവന്‍
കേരളത്തിൽ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നത്

തിരുവന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള നീക്കമെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ഒരു രാജ്യം, ഒരു ഭാഷ, ഒരു രജിസ്ട്രേഷൻ എന്നിവയ്ക്കു പിന്നിലെ പുതിയൊരു രാഷ്ട്രീയ അജൻഡയുമായി കേന്ദ്രം ഭരിക്കുന്ന പാർടി രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം ഓരോന്നായി കവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ എൻട്രി 32 പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. ഈ വ്യവസ്ഥ ലംഘിച്ചാണ് 1984ൽ കേന്ദ്ര സർക്കാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. ബിജെപി സർക്കാർ 2022ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാരിന്റെ അനുവാദം കൂടാതെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിന് അനുമതി നൽകി. അങ്ങനെയുള്ള സംഘങ്ങൾ കേരളത്തിലടക്കം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നൽകുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡമോ നിയന്ത്രണമോ ഒന്നുമില്ല.

ഇതിൽ പലതും നിക്ഷേപം സ്വീകരിച്ചിട്ട് പ്രവർത്തനം അവസാനിപ്പിച്ച സംഭവങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ഒരു പരിശോധനയും സംസ്ഥാന സഹകരണവകുപ്പിന് നടത്താൻ സാധിക്കില്ല. ഇതിനിടയിലാണ് രാജ്യം മുഴുവൻ സഹകരണ സംഘവുമായി എത്തുന്നത്. കേന്ദ്ര സർക്കാർ 2012ൽ കൊണ്ടുവന്ന സഹകരണവുമായി ബന്ധപ്പെട്ട 97-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തള്ളിയിരുന്നു. ഇതൊന്നും അംഗീകരിക്കാതെ വളഞ്ഞ വഴി തേടുകയാണ് ബിജെപി സർക്കാർ. കേന്ദ്രവിഷയമായ ബാങ്കിങ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നിയമനിർമാണം സാധ്യമാണ്. ബാങ്കിങ് നിയമത്തിൽ 2020ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ സംസ്ഥാനങ്ങളിലെ സഹകരണ നിയമവ്യവസ്ഥ പ്രകാരം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നും അദേഹം അഭിപ്രായപ്പെടുന്നു.
കേന്ദ്ര സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷാ മന്ത്രിയായി ചുമതലയേറ്റതുമുതൽ സഹകരണ സംഘങ്ങളുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലാക്കാൻ നിരന്തരമായ നടപടി സ്വീകരിച്ചുവരികയാണ്. ദേശീയതലത്തിൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട് സൊസൈറ്റി, ദേശീയതല മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉൽപ്പന്നങ്ങൾക്കുള്ള ദേശീയതല സഹകരണ സംഘം എന്നിങ്ങനെ മൂന്നു സംഘം രൂപീകരിക്കുകയാണ്. ഇവയിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ അംഗത്വം എടുക്കുന്ന സംസ്ഥാനത്തെ സംഘങ്ങളെ കേന്ദ്ര നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ഗൂഢനീക്കമാണ് ഇത്.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ കേന്ദ്രതലത്തിൽ തയ്യാറാക്കി നൽകുമെന്നും അത് സംസ്ഥാനങ്ങളിൽ ഉപയോഗിക്കണമെന്നതുമാണ് മറ്റൊരു നിർദേശം. സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ ഡാറ്റായും വ്യക്തിവിവരങ്ങൾ അടക്കം വിവിധ ഏജൻസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾ, ഡെയറി സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയ്യാറാക്കുന്ന ഡാറ്റാ ബേസിലേക്ക് നൽകണമെന്ന നിർദേശം കേന്ദ്ര സഹകരണമന്ത്രാലയം നേരത്തേ നൽകിയിരുന്നു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാ ബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. ആ വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്. ഇതെല്ലാം കോടതിയെയും നിയമവ്യവസ്ഥയെയും മറികടക്കാനുള്ള നീക്കമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായോ സഹകരണവകുപ്പുമായോ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ചർച്ചയോ അഭിപ്രായം തേടുകയോ ഇതുവരെ നടത്തിയിട്ടില്ല. ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറൽ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്.
കേരളത്തിൽ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. ആകെ 941 പഞ്ചായത്ത് നിലവിലുള്ളപ്പോൾ 1607 പ്രാഥമിക കാർഷിക വായ്പാ സംഘം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മത്സ്യമേഖലയിൽ 1562 സഹകരണ സംഘവും ക്ഷീരമേഖലയിൽ 3649 സംഘവും പ്രവർത്തിക്കുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ സഹകരണപ്രസ്ഥാനം മനുഷ്യജീവിതത്തിന്റെ സർവ മേഖലകളെയും സ്പർശിക്കുന്നതും, ചെറുകിട കർഷകർക്കും സാധാരണക്കാർക്കും ആശ്വാസവുമാണ്. ഇവയെ തകർക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങൾ സഹകരണമേഖലയിൽ അടിച്ചേൽപ്പിക്കുന്നതിനും ലക്ഷ്യംവച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications