കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎ ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന് മരുന്നിന്റെ കോടികളുടെ ഇറക്കുമതി നികുതി ഒഴിവാക്കി കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കുളള മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ മുഹമ്മദിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അഥവാ എസ്എംഎ എന്നുളള അപൂര്‍വ്വ രോഗമാണ് ബാധിച്ചിരിക്കുന്നത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിക്കാന്‍ കേരളമൊട്ടാകെ കൈ കോര്‍ത്ത് പിടിച്ച് നന്മയുടെ വലിയ മാതൃക കാട്ടിയിരുന്നു.

മണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻമണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻ

പതിനെട്ട് കോടിയാണ് മരുന്നിന് വേണ്ട വില. മാത്രമല്ല വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കോടികള്‍ നികുതിയും നല്‍കേണ്ടതുണ്ട്. മുഹമ്മദിന് നികുതി ഇളവ് നല്‍കണം എന്ന ആവശ്യം നേരത്തെ തന്നെ വ്യാപകമായി ഉയര്‍ന്നിരുന്നു. മരുന്നിന് നികുതി ഇളവ് നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.

y

Recommended Video

cmsvideo
കേരളത്തിന്റെ ഹൃദയത്തിലേറി മുഹമ്മദിന്റെ ചേച്ചി | Oneindia Malayalam

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. '' മാട്ടൂലിലെ എസ് എം എ ബാധിച്ച നമ്മുടെ പ്രിയപ്പെട്ട മുഹമ്മദിനായി മലയാളികൾ ഒന്നടങ്കം ശേഖരിച്ചത് 46 കോടി രൂപയാണ്. ആദ്യ സമയത്ത് തന്നെ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കോടികൾ വരുന്ന നികുതികൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു . ആ അഭ്യർത്ഥന മാനിച്ച് നികുതിയിളവ് നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി. ഇതിലൂടെ മരുന്ന് ഇറക്കുമതി ചെയ്യാനുള്ള തടസ്സവും നീങ്ങിയിരിക്കുന്നു . ഉടൻ ചികിത്സ ആരംഭിക്കാൻ സാധിക്കും''.

മുഹമ്മദ് മോന്റെ ചികിത്സയ്ക്ക് വേണ്ടി 18 കോടി സ്വരൂപിക്കാനുളള ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു. സെലിബ്രിറ്റികള്‍ അടക്കമുളളവര്‍ ഈ ഉദ്യമത്തിന്റെ ഭാഗമായപ്പോള്‍ ദിവസങ്ങള്‍ കൊണ്ടാണ് കോടികള്‍ മുഹമ്മദിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒഴുകിയത്. 18 കോടിയോളമാണ് മരുന്നിന് വേണ്ടത് എങ്കില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 46. 78 കോടി രൂപ ആയിരുന്നു. അതും ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും പണം എത്തിയത്. 18 കോടിയുടെ മരുന്ന് എത്തിച്ച് നല്‍കാനായാല്‍ മുഹമ്മദ് മോന്റെ ജീവന്‍ രക്ഷപ്പെടും. 46 കോടി രൂപയില്‍ നിന്നും മുഹമ്മദിന്റെ ചികിത്സയ്ക്കും സഹോദരിയും ഇതേ രോഗം ബാധിച്ച കുട്ടിയുമായ അഫ്രയുടെ ചികിത്സയ്ക്ക് വേണ്ടിയും പണം നീക്കി വെയ്ക്കും. ബാക്കി പണം ഇതേ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും.

English summary
Centre waive off all the tax for importing medicine worth 18 crores for SMA patient Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X