കേരളത്തിന് ഒരു ഓക്സിജന്‍ ട്രെയിന്‍ കൂടി കേന്ദ്രം നൽകും, ഓക്സിജന്‍ തടസ്സപ്പെടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് ഒരു ഓക്സിജന്‍ ട്രെയിന്‍ കൂടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പറഞ്ഞ ഒരു ട്രെയിന്‍ നാളെ പുലര്‍ച്ചെ വല്ലാര്‍പാടത്ത് എത്തും. കാലാവസ്ഥ പ്രശ്നം കാരണം ഓക്സിജന്‍ ലഭ്യതയില്‍ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ നല്ല രീതിയില്‍ ഓക്സിജന്‍ അശുപത്രികളില്‍ എത്തിക്കാനായി. ഇന്ന് ഇത് സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.
മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ട്. കോവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍ പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫക്ക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്‍റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്ന് തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ കുട്ടികള്‍ രോഗവാഹകരായേക്കാം എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കും രോഗം വരാം. പക്ഷെ ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. അതുകൊണ്ട് കുട്ടികളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Recommended Video
അതിഥി തൊഴിലാളികള്‍ക്ക് കിറ്റുകള്‍ കിറ്റ് വിതരണം പൂര്‍ത്തിയായി വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്കും നല്‍കി വരികയാണ്. ഇടുക്കി, വയനാട് ജില്ലകളിലെ ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മരുന്നും മറ്റും നല്‍കുന്നുണ്ട്. ആരും തിരികെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ തുടര്‍ന്ന് ജോലി ചെയ്യാനാണ് മിക്കവര്‍ക്കും താല്‍പര്യം. ആയുര്‍വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് കഴിഞ്ഞകാലങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാവുന്നതാണ്. അതിനുള്ള നടപടികള്‍ എടുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications