Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിച്ചേക്കില്ല; പുതിയ രാഷ്ട്രീയ നീക്കം, സാധ്യത മറ്റൊരാളിലേക്ക്...

കാസർകോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം. സിപിഎം സ്ഥാനാർത്ഥിയായി സിഎച്ച് കുഞ്ഞമ്പുവിന്റെ പേരുകളായിരുന്നു സജീവമായി പറഞ്ഞു കേട്ടത്. എന്നാൽ പുതിയ രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ മഞ്ചേശ്വരത്ത് നടക്കുന്നത്. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ശങ്കർ റായി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് അദ്ദേഹത്തിന്റെ മരണത്തിന് ഒരു വർഷം കഴിയുമ്പോഴാണ്. 2018 ഒക്ടോബർ 20നായിരുന്നു എംഎൽഎയുടെ മരണം. തിരഞ്ഞെടുപ്പ് നടക്കുന്നത് 2019 ഒക്ടോബർ 21നും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മഞ്ചേശ്വരത്ത് ജനപ്രതിനിധി ഇല്ലാത്തുമൂലം ഉണ്ടായ വികസന മുരടിപ്പിന് അവസാനമാകും.

പൊതുവിലെ ചിത്രം

പൊതുവിലെ ചിത്രം


മഞ്ചേശ്വരത്തെ വോട്ടർമാരിൽ പകുതിയും ഭൂരിപക്ഷ സമുദായത്തിൽപെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തിൽനിന്നൊരു സ്ഥാനാർഥിയെ നിർത്തുമ്പോൾ ആ വോട്ടുകൾ ഭിന്നിക്കും. മുസ്‌ലിം ലീഗ് സ്ഥാനാർഥി ജയിക്കുകയും ചെയ്യുന്നതാണ് പൊതുവിലെ ചിത്രം. മുൻ എംഎൽഎ പിബി അബ്ദുറസാഖ് നടത്തിയ വികസന പദ്ധതികൾ തന്നെയാവും യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയം.

വികസന മുരടിപ്പ് ചർച്ചയാക്കാൻ ബിജെപി

വികസന മുരടിപ്പ് ചർച്ചയാക്കാൻ ബിജെപി


മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടും ചർച്ചയാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. 2006ൽ സി.എച്ച്. കുഞ്ഞമ്പു ജയിച്ച മണ്ഡലത്തിൽ വീണ്ടും ഒരു അട്ടിമറി സാധ്യത സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണു മഞ്ചേശ്വരം. കേരള നിയമസഭയിലേക്ക് എതിരില്ലാതെ ഒരു സ്ഥാനാർത്ഥി ജയിച്ചത് ഇവിടെമാത്രമാണ്. 1957ലെ സ്വതന്ത്രനായ എം ഉമേഷ് റാവുവായിരുന്നു എതിരില്ലാതെ തിരഞ്ഞെടുത്തത്.

മുസ്ലീം ലീഗ് സ്ഥാനാർത്ഥി

മുസ്ലീം ലീഗ് സ്ഥാനാർത്ഥി


അതേസമയം പ്രാദേശികമായി എതിർപ്പുണ്ടായിരുന്നെങ്കിലും മഞ്ചേശ്വരത്ത് എൻസി ഖമറുദ്ദീനെ സ്ഥാനാർഥിയായി മുസ്‌ലിം ലീഗും പ്രഖ്യാപിച്ചു. പാണക്കാട്ടുനടന്ന പത്രസമ്മേളനത്തിൽ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങൾ എന്നിവരാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ബി.ജെ.പി.യിലും സ്ഥാനാർഥി ചർച്ചകൾ തുടരുകയാണ്. പാർട്ടിക്ക് അനുവദിച്ച അരൂരിൽ മത്സരിക്കേണ്ടെന്ന് ബുധനാഴ്ച ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചത് എൻഡിഎയിൽ സ്ഥാനാർഡത്ഥി നിർണ്ണയത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യക്ഷഗാന കാലാകാരൻ

യക്ഷഗാന കാലാകാരൻ


കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് സിപിഎം ആലോചനകളില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന. ന്നഡ മേഖലയില്‍ നിന്നുള്ള നേതാവും യക്ഷഗാനം കലാകാരനുമാണ് ശങ്കര്‍ റായി. ഈ പ്രത്യേകതകളാണ് ഇടത്പക്ഷ സ്ഥാനാർത്ഥിയായി ശങ്കര്‍ റായിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ഇടയാക്കിയത്. സിഎച്ച് കുഞ്ഞമ്പുവും സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+