കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഇടപെട്ടു, 'ചായില്യം' തിയേറ്ററിലെത്തി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തിയെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മലയാള സിനിമകളില്‍ നല്ല ശ്രദ്ധയാണ്. ജയറാം അഭിനയിച്ച സോപാനം കണ്ട് നടനെ വാനോളം പുകഴ്ത്തിയ വിഎസ് ഇപ്പോള്‍ ചായില്യം എന്ന ചിത്രം തിയേറ്റിലെത്തിക്കാനും വലിയ തോതില്‍ സഹായിച്ചു.

മനോജ് കാന സംവിധാനം ചെയ്ത ചായില്യത്തിന് രാജ്യാന്തര തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞെങ്കിലും തിയേറ്റര്‍ നല്‍കാന്‍ ആദ്യം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിഎസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ചിത്രം തിയേറ്ററിലെത്തിക്കുകയായിരുന്നു. റിലീസ് ദിവസം തന്നെ വിഎസ് ചായില്യം കാണുകയും ചെയ്തു.

മനോജ് കാനയുടെ സംവിധാനം

മനോജ് കാനയുടെ സംവിധാനം

മനോജ് കാന ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചായില്യം. ജനകീയ നാടക പ്രസ്താനത്തില്‍ നിന്ന് സിനിമയിലേക്കെത്തുന്നയാളാണ് മനോജ് കാന

ചായില്യത്തിന്റെ കഥ

ചായില്യത്തിന്റെ കഥ

വടക്കന്‍ കേരളത്തിലെ ദേവക്കൂത്ത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചായില്യം

റിലീസും തടസ്സവും

റിലീസും തടസ്സവും

ജനുവരി 31ന് പതിനഞ്ച് കേന്ദ്രങ്ങളിലായി ചായില്യം റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ തിയേറ്ററുകള്‍ തരാമെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സമ്മതിച്ചെങ്കിലും പിന്നീട് കാലുമാറി.

വിഎസിന്റെ ഇടപെടല്‍

വിഎസിന്റെ ഇടപെടല്‍

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ചിത്രം തിയേറ്ററിലെത്തിക്കാന്‍ ഒടുവില്‍ വിഎസ് നേരിട്ട് ഇടപെടുകയായിരുന്നു. കലാഭവനിലെത്തി ആദ്യ ഷോയും വിഎസ് കണ്ടു.

ചായില്യത്തിന്റെ നിര്‍മാണം

ചായില്യത്തിന്റെ നിര്‍മാണം

സംവിധായകന്‍ മനോജ് കാനയും സുഹൃത്തുക്കളും കലാപ്രവര്‍ത്തനം നടത്തി കിട്ടിയ പണം കൊണ്ടാണ് ചായില്യം നിര്‍മിച്ചത്.

ചിത്രത്തിന് ലഭിച്ച് പുരസ്‌കാരങ്ങള്‍

ചിത്രത്തിന് ലഭിച്ച് പുരസ്‌കാരങ്ങള്‍

തിയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ചിത്രം ഒത്തിരി പുരസ്‌കാരങ്ങള്‍ നേടി. മികച്ച കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം, രാജ്യാന്തര ചലച്ചിത്രമേളയില്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരം, പി പത്മരാജന്‍ പുരസ്‌കാരം എന്നിവ ബഹുമതിയാണ്.

നായിക

നായിക

അനുമോളാണ് ചിത്രത്തിലെ നായിക. ദൈവമാകാന്‍ നിര്‍ബദ്ധിതയാകുന്ന ഗൗരിയെന്ന് കഥാപാത്രത്തെയാണ് അനുമോള്‍ അവതരിപ്പിക്കുന്നത്. തനിക്കുചുറ്റുമുള്ള സാമൂഹികാവസ്ഥയോട് ഗൗരി എങ്ങനെ പൊരുതി നില്‍ക്കുന്നു എന്നതാണ് കഥ

English summary
Manoj Kana's movie Chayilyam released after the intervene of VS Achuthananthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X