Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ചക്കര ജോണിയും കൂട്ടാളിയും അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടി പരിയാരത്തെ ബ്രോക്കര്‍ രാജീവ് കൊലക്കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കൊലപാതകക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തുമാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട് നിന്നാണ് ഇരുവരും പിടിയിലായത്. ജോണിയും രഞ്ജിത്തും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ ചാലക്കുടിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. ജോണിയുടെ ഭാര്യാ സഹോദരന്‍ അടക്കം നാല് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

murder

കൊലപാതകത്തിന് ശേഷം ജോണി ഒളിവി പോയിരിക്കുകയായിരുന്നു. മൂന്ന് പാസ്‌പോര്‍ട്ടുകള്‍ സ്വന്തമായുള്ള ജോണി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കം നടത്തിയിരുന്നു. അതിനിടെയാണ് പ്രതി പിടിയിലായിരിക്കുന്നത്. പ്രമുഖ അഭിഭാഷകനായ ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാട്ടി രാജീവിന്റെ മകന്‍ അഖില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ബ്രോക്കറായ രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+