അജുവിന് പിന്നാലെ റീമയും പെടും നടിയുടെ പേര് വെളിപ്പെടുത്തിയതില്‍ കേസെടുത്തേക്കും ???

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് നിത്യേന പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി റീമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള വനിതാ താരങ്ങള്‍ കൂടെയുണ്ട്. നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റീമ. നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തിരുന്നു. റീമയ്‌ക്കെതിരെയും നടപടി എടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റീമ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. നടി നല്‍കിയ പത്രക്കുറിപ്പ് താരം ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ നടിയുടെ പേര് നല്‍കിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ റീമ പോസ്റ്റ് എഡിറ്റ് ചെയ്തിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജുവിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ട് റീമയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്.

റീമയ്‌ക്കെതിരെ കേസെടുത്തേക്കും

റീമയ്‌ക്കെതിരെ കേസെടുത്തേക്കും

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ റീമ കല്ലിങ്കലിനെതിരെ കേസെടുക്കാന്‍ നീക്കം. ഇക്കാര്യവുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടും.

അടുത്ത സുഹൃത്തുക്കള്‍

അടുത്ത സുഹൃത്തുക്കള്‍

നടിയുടെ അടുത്ത സുഹൃത്താണ് റീമ കല്ലിങ്കല്‍. ചില സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി റീമ ഒപ്പമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റീമ നടിയുടെ പേര് വെളിപ്പെടുത്തിയത്. നടി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പ് താരം ഷെയര്‍ ചെയ്തിരുന്നു.

ഇരയ്ക്ക് പരാതിയില്ല

ഇരയ്ക്ക് പരാതിയില്ല


ഇരയ്ക്ക് പരാതിയില്ലെങ്കിലും കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് പോലീസ് താരത്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. റീമയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

നടി കത്ത് നല്‍കിയിരുന്നു

നടി കത്ത് നല്‍കിയിരുന്നു

പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ റീമയ്‌ക്കെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കി നടി കത്ത് നല്‍കിയിരുന്നു. അതുകൊണ്ടാണ് താരത്തിനെതിരെ കേസെടുക്കാതിരുന്നത്. സമാനമായ കത്ത് നല്‍കിയ അജു വര്‍ഗീസിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

അജു വര്‍ഗീസിനെതിരെയുള്ള പരാതി റദ്ദാക്കാന്‍ കഴിയില്ല

അജു വര്‍ഗീസിനെതിരെയുള്ള പരാതി റദ്ദാക്കാന്‍ കഴിയില്ല

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിനെതിരെ പരാതിയില്ലെന്ന് നടി കത്ത് നല്‍കിയിരുന്നു. തന്റെ അടുത്ത സുഹൃത്തായ അജു ദുരുദ്ദേശപരമായല്ല പേര് വെളിപ്പെടുത്തിയതെന്ന് നടി സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.

Case Against Actress Rima Kallingal
പോലീസ് അന്വേഷണത്തില്‍ ഇടപെടില്ല

പോലീസ് അന്വേഷണത്തില്‍ ഇടപെടില്ല

നടിയുമായി ഒത്തുതീര്‍പ്പുണ്ടായതുകൊണ്ട് മാത്രം എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചിരുന്നു.

English summary
Police will take case against the actress who revealed the name of victim.
Please Wait while comments are loading...