കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിലേക്ക്; ചന്ദ്രബാബു നായിഡുവും രാഹുലുമായി ഇന്ന് ദില്ലിയില്‍ ചര്‍ച്ച

Google Oneindia Malayalam News

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു ടിഡിപി എന്‍ഡിഎ വിട്ടത്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞെങ്കിലും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് ഇതുവരെ ടിഡിപി തയ്യാറായിരുന്നില്ല.

<strong>മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്</strong>മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്

കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ കക്ഷികളുമായുള്ള സഖ്യ ചര്‍ച്ചയായിരുന്നു ടിഡിപി ഇതുവരെ നടത്തിയത്. എന്നാലിപ്പോള്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ഒരു പ്രതിപക്ഷനിര സാധ്യമല്ല എന്ന ബോധ്യമാണ് ടിഡിപിക്കുള്ളത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ടിഡിപി അധ്യക്ഷന്‍ ദില്ലിയിലേക്ക് പുറപ്പെടുന്നത്.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ഇന്ന് ഡല്‍ഹിയില്‍ എത്തുന്നത്.

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച

ബിജെപിക്കെതിരെ പ്രതിപക്ഷ മുന്നണി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ദില്ലിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കിയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയില്‍ നിന്ന് തിരിക്കുന്നത്.

ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

രാഹുല്‍ ഗാന്ധിക്ക് പുറമേ എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തും. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കഴിഞ്ഞ ദിവസം ഫോണിലൂടെ നായിഡു ചര്‍ച്ച നടത്തിയിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ

സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ

പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ബിജെപി ഇതര കക്ഷികളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ചന്ദ്രബാബു നായിഡു മുന്‍കൈ എടുക്കണമെന്നും അതിന് സമാജ് വാദി പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അഖിലേഷ് യാദവ് നായിഡുവിന് ഉറപ്പ് നല്‍കിയിരുന്നു.

ആദ്യം മുന്‍തൂക്കം കൊടുത്തത്

ആദ്യം മുന്‍തൂക്കം കൊടുത്തത്

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ ഐക്യനിരക്കായിരുന്നു ടിഡിപി ആദ്യം മുന്‍തൂക്കം കൊടുത്തത്. എന്നാല്‍ രാജ്യത്ത് ഉടനീളം സ്വാധീനമുള്ള കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ഒരു സഖ്യം രൂപീകരിക്കുന്നത് പ്രതിപക്ഷ ഐക്യ നിരയില്‍ വീണ്ടും വലിയ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇരുവരുടേയും വിലയിരുത്തല്‍.

ഒരാഴ്ച്ചക്കുളളില്‍ രണ്ടാംതവണ

ഒരാഴ്ച്ചക്കുളളില്‍ രണ്ടാംതവണ

ഒരാഴ്ച്ചക്കുളളില്‍ ഇത് രണ്ടാംതവണയാണ് ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്ത് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ശനിയാഴ്ച്ച ഡല്‍ഹിയില്‍ എത്തിയ ടിഡിപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, മായാവതി, ശരത് യാദവ്, ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ചന്ദ്രബാബു നായിഡു അന്ന് നടത്തിയത്. രാജ്യത്തെ ജനാധിപത്യം അപകടത്തില്‍ ആണ്. കൂട്ടുകക്ഷി സര്‍ക്കാര്‍ ആണെങ്കിലും നല്ലൊരു നേതാവുണ്ടെങ്കില്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സഖ്യം വേര്‍പിരിഞ്ഞെങ്കിലും

സഖ്യം വേര്‍പിരിഞ്ഞെങ്കിലും

ബിജെപിയുമായി സഖ്യം വേര്‍പിരിഞ്ഞെങ്കിലും ഇതാദ്യമായിട്ടായിരുന്നു മോദിക്കെതിരെ ചന്ദ്രബാബു നായിഡു ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതും മറ്റ് രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തുന്നതും.

രാഷ്ട്രീയ ഇടനിലക്കാരന്‍

രാഷ്ട്രീയ ഇടനിലക്കാരന്‍

ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടാന്‍ പ്രതിപക്ഷ കക്ഷികളെ കോര്‍ത്തിണക്കുന്ന രാഷ്ട്രീയ ഇടനിലക്കാരനായി താന്‍ പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അവരെ പ്രതിനിധീകരിച്ച്

അവരെ പ്രതിനിധീകരിച്ച്

ആദ്യ ഘട്ടത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തി ഐക്യമുണ്ടാക്കിയതിന് ശേഷം അവരെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ വിലയിരുത്തുന്നത്.

English summary
Chandrababu Naidu To Meet Rahul Gandhi In Delhi Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X