കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാം കൊലപാതകിയെന്ന് കോടതി വിധി; തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Google Oneindia Malayalam News

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി നിസാം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശൂര്‍ അജീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

രണ്ടര മാസം നീണ്ട വിചാരണയ്ക്കടുവിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിയ്ക്കുന്നത്. കൊലപാതകം ഉള്‍പ്പെടെ 9 വകുപ്പുകളിലും കുറ്റം തെളിയിയ്ക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

Nizam

നിസാം സമൂഹത്തിന് ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിയ്ക്കുന്നത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നിസാമിന് നല്‍കണം എന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

ആശുപത്രിക്കിടക്കയില്‍ വച്ച് ചന്ദ്രബോസ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ്. അതിന് ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി വരുന്നത്.

ജാമ്യത്തിനായി നിസാം പലതവണ മേല്‍ക്കോടതികളെ സമീപിച്ചുവെങ്കിലും ഒരു നീതിപീഠവും അത് അനുവദിച്ചുകൊടുത്തില്ല. ജനുവരി 31 ന് അകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം എന്ന് സുപ്രീം കോടതി അഡീഷണല്‍ സെഷന്‍സ് കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു.

വിധി പ്രസ്താവം കേള്‍ക്കാന്‍ കൊല്ലപ്പെട്ട ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങളും നിസാമിന്റെ കുടുംബാംഗങ്ങളും കോടതി മുറിയില്‍ എത്തി. വന്‍ ജനക്കൂട്ടവും വിധി കേള്‍ക്കാന്‍ എത്തിയിട്ടുണ്ട്.

English summary
Chandrbose Murder: Thrissur Additional Sessions Court convicts Mohammed Nizam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X