Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി; മൂന്നാം മണിക്കൂറില്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കും. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

chandy

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് എ ഐ സി സി അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്ത് സജീവമായി ഇറങ്ങും. തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് ഒരു വന്‍ സംഘത്തെ നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്‌നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി തിരഞ്ഞടുപ്പ്. ഉമ്മന്‍ ചാണ്ടിയുടെ വിതുമ്പന്ന ഓര്‍മ്മര്‍ ഈ തിരഞ്ഞെടുപ്പ് രംഗത്തും രാഷ്ട്രീയ രംഗത്തും ശക്തമായി ഉണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ എല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഇന്ന് വൈകീട്ടോടെയാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+