ചാരുംമൂട് സംഘർഷം;'സിപിഐ അക്രമ രാഷ്ട്രീയത്തിന്റെ പാതയിൽ',കാനം അനുകൂലിക്കുന്നുണ്ടോയെന്ന് കൊടിക്കുന്നിൽ
ആലപ്പുഴ; ചാരുംമൂട് സംഘർഷത്തിൽ സിപിഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്.പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ഞാഞ്ഞൂലും തലപൊക്കും എന്നതിന്റെ തെളിവാണ് സി പി ഐയുടെ അഴിഞ്ഞാട്ടവും അക്രമരാഷ്ട്രീയത്തിലേ ക്കുള്ള പതനവുമെന്ന് കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.കോൺഗ്രസ് പാർട്ടി ഓഫീസിന്റെ മുൻപിൽ അധികാരത്തിന്റെയും അഹങ്കാര രാഷ്ട്രീയത്തിന്റെയും ഹുങ്കിൽ സി പി ഐ കൊടിനാട്ടാൻ ഉണ്ടായ ചേതോവികാ രം എന്താണെന്ന് മനസ്സിലാവുന്നില്ല, ഇത്രയും കാലം കോൺഗ്രസ് ഓഫീസിനു മുൻപിൽ കൊടിവെക്കാൻ താല്പര്യമില്ലാതിരുന്ന സി പി ഐ നേതൃത്വം കൊടിസ്ഥാപിച്ചു മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു, കോൺഗ്രസിന്റെ സംഘടനാപ്രവർത്തന ത്തിനു ഉപയോഗിക്കുന്ന ഓഫീസിൽ അതിക്രമിച്ചു കയറി പാർട്ടി ഓഫിസിന്റെ പരിസരത്തു കൊടി സ്ഥാപിക്കാൻ സി പി ഐ ശ്രമിച്ചത് ജനാധിപത്യ വിരുദ്ധവും അധികാരത്തിന്റെ ഹുങ്ക് കാട്ടലുമാണെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ചാരുംമൂട്ടിലെ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകർക്കുകയും പ്രവർത്തകരെ കല്ലുകൊണ്ടും തടിക്കഷണം കൊണ്ടും ആക്രമിക്കുകയും ചെയ്‌ത് ഭീകരതാണ്ഡവം നടത്തിയ സി പി ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കാത്ത പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
'ഞാൻ അയച്ച മെസേജുകൾ മഞ്ജു മറ്റുള്ളവർക്ക് കൈമാറി..വിജയ് ബാബു വിഷയത്തിൽ അവർ പ്രതികരിച്ചോ?';സംവിധായകൻ
പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ഞാഞ്ഞൂലും തലപൊക്കും എന്നതിന്റെ തെളിവാണ് സി പി ഐയുടെ അഴിഞ്ഞാട്ടവും അക്രമരാഷ്ട്രീയത്തിലേ ക്കുള്ള പതനവും. കോൺഗ്രസ് പാർട്ടി ഓഫീസിന്റെ മുൻപിൽ അധികാരത്തിന്റെയും അഹങ്കാര രാഷ്ട്രീയത്തിന്റെയും ഹുങ്കിൽ സി പി ഐ കൊടിനാട്ടാൻ ഉണ്ടായ ചേതോവികാ രം എന്താണെന്ന് മനസ്സിലാവുന്നില്ല, ഇത്രയും കാലം കോൺഗ്രസ് ഓഫീസിനു മുൻപിൽ കൊടിവെക്കാൻ താല്പര്യമില്ലാതിരുന്ന സി പി ഐ നേതൃത്വം കൊടിസ്ഥാപിച്ചു മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു, കോൺഗ്രസിന്റെ സംഘടനാപ്രവർത്തന ത്തിനു ഉപയോഗിക്കുന്ന ഓഫീസിൽ അതിക്രമിച്ചു കയറി പാർട്ടി ഓഫിസിന്റെ പരിസരത്തു കൊടി സ്ഥാപിക്കാൻ സി പി ഐ ശ്രമിച്ചത് ജനാധിപത്യ വിരുദ്ധവും അധികാരത്തിന്റെ ഹുങ്ക് കാട്ടലുമാണ്.
പോലീസിന് മുന്നിൽ പരാതിപ്പെട്ടും സി പി ഐ സ്ഥാപിച്ച കൊടി നീക്കം ചെയ്യാൻ പോലീസ് തയാറായില്ല, ഭരണത്തിന്റെ സ്വാധീനം കാരണം പോലീസ് സി പി ഐയുടെ പക്ഷം പിടിക്കുക്കയുണ്ടായി, അതിനാലാണ് കോൺഗ്രസ് പ്രവർത്തകർ അനധികൃതമായി സ്ഥാപിച്ച കൊടി മാറ്റാൻ ശ്രമിച്ചപ്പോളാണ് സി പി യുടെ ഗുണ്ടകളാവും കൊട്ടേഷൻ സംഘങ്ങളും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ അക്രമം അഴിച്ചു വിട്ടത്.
ഈ അക്രമങ്ങൾക്കു നേതൃത്വം കൊടുത്ത സി പി ഐ ഗുണ്ടകളെ രക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത് ഇന്നലത്തെ സംഭവത്തിൽ കൃതമായി ഇടപെട്ടിരുന്നെങ്കിൽ പൊലീസിന് ഈ സംഭവം ഒഴിവാക്കാമായിരുന്നു , എന്നാൽ അനങ്ങാപ്പാറ പോലെ നിന്ന പോലീസ് എന്ത് ക്രമസമാധാനമാണ് നാട്ടിൽ നടപ്പാക്കുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ ഓഫിസുകൾക്കു പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല, അധികാരത്തിന്റെ ഹുങ്കിൽ പാർട്ടി ഓഫീസുകൾ പോലും അടിച്ചു തകർക്കുകയും, പാർട്ടി ഓഫീസിനും മുൻപിൽ കൊടികൾ നാട്ടി മനഃപൂർവം സംഘർഷമുണ്ടാക്കുനുള്ള ശ്രമമാണ് സി പി ഐയുടെ ഭാഗത്തു നിന്ന് ഉണ്ടായത് .പഴയ ചരിത്രം എല്ലാം മറന്നു കൊണ്ട് സി പി ഐ ഇപ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ പാതയിലാണ് , ഇത്തരം പ്രവർത്തികൾ സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുകൂലിക്കുന്നുണ്ടോ എന്നും അദേഹം നിലപാട് വ്യക്തമാക്കണം എന്നും, സി പി എമ്മിന്റയെയും ബി ജെ പിയുടെയും അക്രമ രാഷ്ട്രീയത്തെ എതിർക്കുന്ന സിപി ഐ തന്നെ നിയമം കയ്യിലെടുത്തു കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ പാർട്ടി ഓഫീസ് കയ്യേറുകയും ആക്രമിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്ത നടപടി സി പി ഐ നേതൃത്വം അറിഞ്ഞിട്ടാണോ എന്നും അവർ വ്യക്തമാക്കണം.
കോൺഗ്രസ് പാർട്ടി ഓഫീസ് അടിച്ചു തകർത്ത പ്രതികളെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയും ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന രീതിയിൽ വകുപ്പുകൾ ചേർത്താണ് കേസുകൾ എടുത്തത് എന്ന വസ്തുത പോലീസ് സി പി ഐ അക്രമികൾക്ക് അക്രമം തുടരാനും പ്രോത്സാഹനം നൽകുന്നുവെന്നും , പ്രതിപക്ഷ പാർട്ടികൾക്ക് നേരെ അക്രമം തുടരാനുള്ള പ്രചോദനം ആണ് പോലീസ് നൽകുന്നതെന്നും, സി പി ഐ നേതൃത്വം അക്രമികൾക്ക് സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കണമെന്നും, ഇത്തരം സംഘർഷങ്ങൾ ഇനിയുണ്ടായാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലയെന്നും ഓർമിപ്പിക്കുന്നു.
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ