കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരസ്‌കാരം കിട്ടിയ 10 ലക്ഷം രൂപ ജയറാം തമിഴ്‌നാടിനായി നല്‍കും

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടിക്കും, മഞ്ജുവാര്യര്‍ക്കും, ആഷിക് അബുവിനും പിന്നാലെ ചെന്നൈയ്ക്ക് സഹായഹസ്തവുമായി നടന്‍ ജയറാമും എത്തി. തനിക്ക് ലഭിച്ച പുരസ്‌കാരം നല്‍കിയാണ് ജയറാം മാതൃക കാണിച്ചിരിക്കുന്നത്. ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രതിഭാ പുരസ്‌കാരമായ 10 ലക്ഷം രൂപ തമിഴ്‌നാടിന് നല്‍കാനാണ് താരത്തിന്റെ തീരുമാനം.

തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറുമെന്നാണ് പറയുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലെക്കോഷനില്‍വെച്ചായിരുന്നു ചെന്നൈയ്ക്ക് സഹായം വാഗ്ദാനം ചെയ്തുള്ള ജയറാമിന്റെ പ്രഖ്യാപനം. ആടുപുലിയാട്ടത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജയറാം. തമിഴ്‌നാട് ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ജയറാം ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി.

jayaram

പ്രശസ്ത താരം മഞ്ജു വാര്യര്‍ ഒരു ലക്ഷം രൂപയാണ് തമിഴ്‌നാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കിയത്. തമിഴ്‌നാട്ടിലെ ജനതയ്ക്ക് സഹായവുമായി മലയാളത്തില്‍ നിന്നും, തമിഴില്‍ നിന്നും, ബോളിവുഡില്‍ നിന്നും, തെലുങ്കില്‍ നിന്നും താരങ്ങള്‍ ഇതിനോടകം എത്തി കഴിഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് 10ലക്ഷം രൂപയാണ് നല്‍കിയത്. ധനുഷ് അഞ്ചു ലക്ഷവും, സൂര്യയയും കാര്‍ത്തിയും ചേര്‍ന്ന് 25ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. തെലുങ്കിലെ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25ലക്ഷവും, മഹേഷ് ബാബു 10ലക്ഷവും, രവിതേജ അഞ്ചുലക്ഷവും, വരുണ്‍ തേജ മൂന്നു ലക്ഷവുമാണ് നല്‍കുന്നത്.

English summary
Actor Jayaram offers for flood affected people in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X