മുഖ്യമന്ത്രിയെ മറ്റ് മന്ത്രിമാർ അനുസരിക്കുന്നില്ല!! സംസ്ഥാനത്ത് ഭരണ സ്തംഭനമോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശവനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പറയുന്നത് മറ്റ് മന്ത്രിമാർ കേൾക്കുന്നില്ലെന്നും മന്ത്രിമാർ പറയുന്നത് മുഖ്യമന്ത്രി കേൾക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന കൂട്ടുത്തരവാദിതിവം നഷ്ടമായെന്നും സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി പറഞ്ഞാൽ കേൾക്കാത്ത മന്ത്രിമാരും മന്ത്രിമാർ പറഞ്ഞാൽ കേൾക്കാത്ത മുഖ്യമന്ത്രിയുമാണ് സംസ്ഥാനത്തുളളത്. കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് മന്ത്രി വിട്ടുന്നിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

-chennithala

അത്ര മാന്യന്മാരല്ല കേരളത്തിലെ സഹകരണ ബാങ്കുകള്‍, കള്ളപ്പണം വെളുപ്പിച്ച ബാങ്കുകള്‍ക്ക് പൂട്ട്!!!

മൂന്നാർ വിഷയത്തിൽ വിളിച്ച യോഗത്തെ ചൊല്ലി സിപിഐ സിപിഎം പോര് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. റവന്യൂമന്ത്രിയുടെ വാക്ക് കേൾക്കാതെയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. റിസോര്‍ട്ട് മാഫിയകളെ സഹായിക്കാനുള്ള യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് ഹസന്റെ വിമർശനം.

അതേസമയം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുള്ളതു കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നത് അവരുടെ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

English summary
chennithala against pinarayi government on munnar meeting
Please Wait while comments are loading...